ബാഗ്ദാദ്: ഇറാഖിലെ യുഎസ് സൈനികർക്ക് സർപ്രൈസ് നൽകി പ്രഡിസന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും. ക്രിസ്മസ് രാത്രിയിലാണ് ഡോണൾഡും മെലാനിയയും സൈനികരെ കാണാനെത്തിയത്. സൈനികർക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച ശേഷമാണ് ഇരുവരും മടങ്ങിയത്.
യുഎസ് പ്രസിഡന്റായി അധികാരത്തിലേറിയശേഷമുളള ട്രംപിന്റെ ആദ്യ ഇറാഖ് സന്ദർശനമാണിത്. സ്പെഷ്യൽ ഫോഴ്സിലെ അംഗങ്ങളുമായും സൈനിക മേധാവികളുമായും ട്രംപ് കൂടിക്കാഴ്ച നടത്തി. ഇറാഖ് പ്രധാനമന്ത്രി അദൽ അബ്ദേൽ മഹ്ദിയുമായി കൂടിക്കാഴ്ച തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് റദ്ദാക്കി. ഫോണിലൂടെ ഇറാഖ് പ്രധാനമന്ത്രിയുമായി ട്രംപ് സംസാരിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മുൻകൂട്ടി അറിയിക്കാതെയാണ് ട്രംപ് സൈനികരെ കാണാനെത്തിയത്. സൈനികർക്ക് ഓട്ടോഗ്രാഫ് നൽകിയും അവർക്കൊപ്പം സെൽഫിയെടുത്തും ട്രംപ് ഏറെനേരം ചെലവഴിച്ചു. ഇതിന്റെ വീഡിയോ ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
.@FLOTUS Melania and I were honored to visit our incredible troops at Al Asad Air Base in Iraq. GOD BLESS THE U.S.A.! pic.twitter.com/rDlhITDvm1
— Donald J. Trump (@realDonaldTrump) December 26, 2018
President @realDonaldTrump speaks to U.S. troops in Iraq. #TrumpTroopsVisit #USA pic.twitter.com/9CSdO8AwWD
— Sarah Sanders (@PressSec) December 26, 2018
ഐഎസ് ഭീകരരെ നേരിടുന്നതിന് ഇറാഖി സൈന്യത്തെ സഹായിക്കാൻ അയ്യായിരത്തോളം യുഎസ് സൈനികരാണ് ഉള്ളത്. ഇറാഖിൽനിന്നും സൈന്യത്തെ പിൻവലിക്കാനുളള പദ്ധതിയില്ലെന്നാണ് ട്രംപ് സന്ദർശനവേളയിൽ വ്യക്തമാക്കിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook