വാഷിംഗ്ടൺ: ഇറാനുമായി ഒപ്പുവച്ച ആണവ ഉടമ്പടിയിൽനിന്നും പിൻമാറുമെന്ന് ആവർത്തിച്ച് അമേരിക്ക. ഉടമ്പടിയിൽനിന്നും ഇറാൻ തുടർച്ചയായി വ്യതി ചലിക്കുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തീവ്രവാദത്തിന്റെ മുഖ്യപ്രായോജകരാണ് ഇറാൻ. 2005 ലെ ആണവ ഉടമ്പടിയിൽനിന്നും അമേരിക്ക പിൻമാറും. ഇറാനെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. ഇറാൻ മതഭ്രാന്തുപിടിച്ച രാജ്യമാണെന്നും അദ്ദേഹം ആരോപിച്ചു.
സമാധാന ആവശ്യങ്ങൾക്ക് ആണവോർജം ഉപയോഗിക്കാൻ ഇറാന് അനുമതി നൽകുകയും ഉപരോധങ്ങൾ പിൻവലിക്കുകയും ചെയ്യുന്ന ഉടമ്പടിയാണ് 2005 ലെ കരാർ.
അതേസമയം, ഉടമ്പടിയിൽനിന്നും പിൻമാറുമെന്ന് വ്യക്തമാക്കിയ അമേരിക്കയ്ക്ക് മറുപടിയുമായി ഇറാൻ രംഗത്തെത്തി. ഇറാൻ ആണവ പദ്ധതി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിചാരിച്ചാൽ മാത്രം തകർക്കാൻ സാധിക്കുന്ന ഒന്നല്ലെന്ന് പ്രസിഡന്റ് ഹസൻ റൂഹാനി പറഞ്ഞു. ഐക്യരാഷ്ട്രസഭ അംഗീകരിച്ച കരാറാണിത്. അതാനാൽ കരാറിനെ സംബന്ധിച്ച് ഇറാന് ഒരു തരത്തിലും ആശങ്കകളില്ലെന്നും റൂഹാനി കൂട്ടിച്ചേർത്തു.
Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ