scorecardresearch

ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറി; വീണ്ടും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപ്

ആണവ കരാര്‍ തികച്ചും ഏകപക്ഷീയമാണെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നും ട്രംപ്

ആണവ കരാര്‍ തികച്ചും ഏകപക്ഷീയമാണെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നും ട്രംപ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Donald Trump, us president

വാഷിങ്ടണ്‍: ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറി. ഇറാനുമേല്‍ സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികള്‍ വീണ്ടും ഏര്‍പ്പെടുത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

Advertisment

ആണവ കരാര്‍ തികച്ചും ഏകപക്ഷീയമാണെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ പൗരനെന്ന നിലയില്‍ തനിക്ക് നാണക്കേടുണ്ടാക്കുന്നതാണ് കരാറെന്നും അദ്ദേഹം പറഞ്ഞു. ആണവായുധം നിര്‍മ്മിക്കുന്നത് തടയാന്‍ സാധിക്കില്ലെന്നും അതിന് കാരണം ഇറാനിലെ ജീർണിച്ച സര്‍ക്കാരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ട്രംപിന്റെ തീരുമാനം നിയമ വിരുദ്ധമാണെന്നായിരുന്നു ഇറാന്റെ പ്രതികരണം. രാജ്യാന്തര കരാറുകളെ തന്നെ അട്ടിമറിക്കുന്നതാണ് പിന്‍മാറ്റമെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. അതേസമയം, കരാറിലെ കാര്യങ്ങളുമായി ഇറാന്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.

ബറാക് ഒബാമയുടെ കാലത്താണ് അമേരിക്ക ഇറാനുമായി ആണവ കരാറിലൊപ്പിടുന്നത്. യുഎസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന, ജര്‍മനി എന്നീ രാജ്യങ്ങളുമായി 2015-ലാണ് ഇറാന്‍ ആണവ കരാറില്‍ ഒപ്പുവച്ചത്. തന്റെ വിദേശ നയത്തിന്റെ വന്‍ വിജയമെന്ന നിലയ്ക്കായിരുന്നു 2015-ല്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ ആണവ കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ കരാര്‍ പുനഃപരിശോധിക്കുമെന്ന് ട്രംപ് അധികാരത്തിലേറും മുമ്പു തന്നെ പറഞ്ഞിരുന്നു.

America Donald Trump Iran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: