വാഷിങ്ടൺ: ജൂണിൽ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടി മാറ്റിവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സെപ്റ്റംബറിലോ അതിനുശേഷമോ ആയിരിക്കും ജി 7 ഉച്ചകോടി നടത്തുക എന്ന് ട്രംപ് അറിയിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഉച്ചകോടിയിലേക്ക് ക്ഷണിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ, റഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഉച്ചകോടിയിൽ അംഗങ്ങളാക്കണമെന്നാണ് ട്രംപിന്റെ പുതിയ ആവശ്യം.
ലോകത്തിന്റെ യഥാര്‍ത്ഥ പ്രതിനിധികള്‍ ജി 7 ഉച്ചകോടിയില്‍ ഉണ്ടെന്ന് തോന്നിയിട്ടില്ല. കാലപഴക്കം ചെന്ന രാജ്യങ്ങളുടെ കൂട്ടായ്മയായിട്ടാണ് ജി 7 ഉച്ചകോടിയെ തോന്നിയതെന്നും ട്രംപ് പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിക്ക് മുമ്പായി സെപ്റ്റംബറിൽ ഉച്ചകോടി ചേരാൻ സാധിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ജൂണ്‍ അവസാന വാരം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉച്ചകോടി ചേരാനായിരുന്നു നേരത്തെയെടുത്ത തീരുമാനം. ബ്രിട്ടന്, കാനഡ, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്, അമേരിക്ക എന്നീ രാജ്യങ്ങളാണ് ജി 7 ഉച്ചകോടിയിലെ അംഗങ്ങൾ.
Read Also: തുടക്കവും ഒടുക്കവും; അവസാനദിനം ഓഫീസിൽ കിടന്നുറങ്ങി, ജേക്കബ് തോമസ് പടിയിറങ്ങുന്നു
കഴിഞ്ഞ ദിവസമാണ് ട്രംപ് ലോകാരോഗ്യസംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. ആവര്‍ത്തിച്ചുള്ള വിമർശനങ്ങൾക്ക് പിന്നാലെ ലോകാരോഗ്യസംഘടനയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. കൊറോണ വെെറസ് വ്യാപനവുമായി ബന്ധപ്പെട്ടാണ് ലോകാരോഗ്യസംഘടനയ്ക്കെതിരെ അമേരിക്ക രംഗത്തെത്തിയത്. വെെറസിന്റെ ഉറവിടം ചെെനയാണെന്ന് ട്രംപ് വാദിച്ചിരുന്നു. എന്നാൽ, ലോകം ഒരു മഹാമാരിയെ നേരിടുന്ന സമയത്ത് ഇത്തരം കുപ്രചരണങ്ങൾ നടത്തരുതെന്നായിരുന്നു ലോകാരാഗ്യസംഘടനയുടെ മറുപടി. ഇതോടെ ലോകാരാേഗ്യസംഘടനയെ നിയന്ത്രിക്കുന്നത് ചെെനയാണെന്ന് ട്രംപ് ആരോപിച്ചു. ഇതിനു പിന്നാലെയാണ് ലോകാരോഗ്യസംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ട്രംപ് അറിയിച്ചത്.
Read Also: മദ്യലഹരിയിൽ അമ്മയുടെ കഴുത്തറുത്തു; കൊല നടത്തിയ ശേഷം അയൽക്കാരനെ ഫോണിൽ വിളിച്ചു പറഞ്ഞു
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ രോഗത്തെ പ്രതിരോധിക്കാൻ ലോകാരോഗ്യസംഘടന ഒന്നും ചെയ്തില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. സംഘടനയ്ക്കുള്ള ധനസഹായം അവസാനിപ്പിക്കുമെന്നും തുക മറ്റ് ആരോഗ്യസംഘടനകള്ക്ക് നല്‍കുമെന്നും ഡൊണാൾഡ് ട്രംപ് അറിയിച്ചു. 3000 കോടി രൂപയുടെ സഹായമാണ് ലോകാരോഗ്യസംഘടനയ്ക്ക് അമേരിക്ക നല്‍കുന്നത്. ചെെനയേക്കാൾ അധികം ധനസഹായം തങ്ങളാണ് നൽകുന്നതെന്നും എന്നാൽ ലോകാരോഗ്യസംഘടനയ്ക്ക് മേൽ പൂർണ ആധിപത്യം ചെെനയ്ക്കാണെന്നും ട്രംപ് ആരോപിച്ചു. രോഗപ്രതിരോധത്തിനായി ഒന്നും ചെയ്യാൻ സാധിക്കാത്ത ലാേകാരോഗ്യസംഘടനയുമായുള്ള എല്ലാ ബന്ധങ്ങളും തങ്ങൾ ഉപേക്ഷിക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു.