/indian-express-malayalam/media/media_files/2025/09/05/trump-new-2025-09-05-16-57-21.jpg)
ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതി (താരിഫ്) ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ അക്രമാസക്തമായി അടിച്ചമർത്തുന്ന തേഹ്‌റാൻ ഭരണകൂടത്തിന് മേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത നടപടി.
Also Read:ഇന്ത്യക്കാരെ അറസ്റ്റ് ചെയ്‌തെന്ന് വാർത്ത നിഷേധിച്ച് ഇറാൻ; വാർത്ത അടിസ്ഥാന രഹിതമെന്ന് എംബസി
തിങ്കളാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. "ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ, ഇറാനുമായി വ്യാപാരത്തിൽ ഏർപ്പെടുന്ന ഏതൊരു രാജ്യവും അമേരിക്കയുമായി നടത്തുന്ന എല്ലാ ബിസിനസുകൾക്കും 25 ശതമാനം അധിക താരിഫ് നൽകേണ്ടി വരും. ഈ ഉത്തരവ് അന്തിമവും നിർണ്ണായകവുമാണ്"- ട്രംപ് കുറിച്ചു.
ഇറാനിലെ പ്രതിഷേധങ്ങളിൽ ഇതിനോടകം തന്നെ ഏകദേശം 600-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പ്രക്ഷോഭകർക്കെതിരെ ഇറാൻ ഭരണകൂടം മാരകമായ ബലപ്രയോഗം തുടർന്നാൽ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ ഇപ്പോൾ ആ ചുവപ്പ് രേഖ മറികടക്കുകയാണെന്നും അതിനാൽ സൈനിക നീക്കം ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും അമേരിക്ക പരിഗണിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇന്ത്യയെ ബാധിച്ചേക്കാം
ഇറാന്റെ പ്രധാന വ്യാപാര പങ്കാളികളായ ഇന്ത്യ, ചൈന, ബ്രസീൽ, തുർക്കി, റഷ്യ തുടങ്ങിയ രാജ്യങ്ങളെ അമേരിക്കയുടെ ഈ തീരുമാനം സാരമായി ബാധിക്കും. നിലവിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് മേൽ 50 ശതമാനം വരെ നികുതി അമേരിക്ക ചുമത്തിയിട്ടുണ്ട്. പുതിയ പ്രഖ്യാപനത്തോടെ ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകൾ കൂടുതൽ സങ്കീർണ്ണമാകാൻ സാധ്യതയുണ്ട്.
Also Read:ഇറാനിൽ പ്രതിഷേധം തുടരുന്നു: സൈനിക നടപടിക്കുള്ള സാധ്യതകൾ പരിശോധിച്ച് ട്രംപ്
നയതന്ത്ര ചർച്ചകൾക്കുള്ള വാതിൽ ഇപ്പോഴും തുറന്നു കിടക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. എന്നാൽ, പ്രക്ഷോഭങ്ങൾക്കെതിരായ അടിച്ചമർത്തൽ തുടരുന്ന പക്ഷം വ്യോമാക്രമണം ഉൾപ്പെടെയുള്ള 'ശക്തമായ ഓപ്ഷനുകൾ' അമേരിക്കയുടെ പരിഗണനയിലുണ്ടെന്ന് ട്രംപ് ആവർത്തിച്ചു.
അതേസമയം, അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന സന്ദേശം ഇറാൻ നൽകിയതായും എന്നാൽ താൻ അതിന് മുൻപേ കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കാമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയും കറൻസി തകർച്ചയുമാണ് നിലവിലെ പ്രക്ഷോഭങ്ങൾക്ക് ആക്കം കൂട്ടിയത്. 1979-ലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം ഇറാൻ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളിയായാണ് ഈ പ്രതിഷേധങ്ങൾ വിലയിരുത്തപ്പെടുന്നത്.
Read More:66 ആഗോള സംഘടനകളിൽ നിന്ന് പിന്മാറി അമേരിക്ക; യുഎസ് താൽപര്യങ്ങൾക്ക് വിരുദ്ധമെന്ന് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us