/indian-express-malayalam/media/media_files/2025/09/05/trump-new-2025-09-05-16-57-21.jpg)
ഫയൽ ഫൊട്ടോ
വാഷിംഗ്ടൺ: മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം പൂർണ്ണമായും നിർത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന് സമീപം നാഷണൽ ഗാർഡ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ വെടിവെപ്പിനു പിന്നാലെയാണ് ട്രംപിന്റെ നിർണ്ണായക പ്രഖ്യാപനം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാരുന്നു ട്രംപ് പ്രഖ്യാപനം നടത്തിയത്.
അമേരിക്കൻ സംവിധാനങ്ങളെ പൂർണ്ണമായി വീണ്ടെടുക്കാനും രാജ്യത്തെ സുഖപ്പെടുത്താനും നടപടി അനിവാര്യമാണെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയ്ക്ക് മുതൽക്കൂട്ടല്ലാത്ത ആരെയും രാജ്യത്ത് തുടരാൻ അനുവദിക്കില്ല. മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം ശാശ്വതമായി മരവിപ്പിക്കും,' ട്രംപ് കുറിച്ചു.
കഴിഞ്ഞ ബുധനാഴ്ച വൈറ്റ് ഹൗസിന് സമീപം രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾക്ക് വെടിയേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരിൽ ഒരു സൈനിക മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് കുടിയേറ്റ നയങ്ങളിൽ മാറ്റം വരുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. മുൻ പ്രസിഡന്റ് ജോ ബൈഡൻ്റെ ഭരണകാലത്ത് അനധികൃതമായി രാജ്യത്തെത്തിയ ലക്ഷക്കണക്കിന് ആളുകളെ പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ചെങ്കോട്ട സ്ഫോടനം: ജമ്മു കശ്മീരിൽ പള്ളികളിലും മദ്രസകളിലും വ്യാപക റെയ്ഡ്
പൊതുസമൂഹത്തിന് ഭീഷണിയാകുന്നവരെയും, അമേരിക്കൻ സംസ്കാരവുമായി പൊരുത്തപ്പെടാത്തവരെയും, സുരക്ഷാ ഭീഷണിയുളളവരെയും നാടുകടത്തുമെന്നും, കുടിയേറ്റക്കാരുടെ പൗരത്വം റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കുന്നവർക്ക് ഫെഡറൽ ആനുകൂല്യങ്ങളും സബ്‌സിഡികളും ഇനി ലഭിക്കില്ലെന്നും ട്രംപ് അറിയിച്ചു.
Read More: 1800 കോടി, 4000 തൊഴിലാളികൾ, 5 വർഷം; അയോധ്യയിലെ രാമക്ഷേത്രം യാഥാർത്ഥ്യമായതിനു പിന്നിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us