വാഷിംഗ്ടൺ: അമേരിക്കൻ ഭരണതലത്തിൽ വൻ അഴിച്ച് പണിയുമായി ഡോണൾഡ് ട്രംപ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു റെക്സ് ടില്ലേഴ്സണെ ട്രംപ് പുറത്താക്കി. അധികാരത്തിൽ എത്തിയത് മുതൽ ട്രംപും റെക്സ് ടില്ലേഴ്സണും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു.

ടില്ലേഴ്സണിന്‍റെ ഇത്രയും കാലത്തെ സേവനത്തിന് ട്രംപ് നന്ദി അറിയിക്കുകയും ചെയ്തു. ടില്ലേഴ്സണിനു പകരം സിഐഎ തലവൻ മൈക്ക് പോംപിയോയെയാണ് പുതിയ സ്റ്റേറ്റ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. സിഐഎയുടെ പുതിയ മേധാവിയായി ജിനാ ഹാസ്പലിനെ നിയമിക്കുകയും ചെയ്തു. ആദ്യമായാണ് ഒരു വനിത സിഐഎയുടെ തലപ്പത്ത് എത്തുന്നത്.

2016 ലാണ് റെക്സ് ടില്ലേഴ്സൺ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റത്. എന്നാൽ അധികാരത്തിലേറിയതു മുതൽ ഡോണൾഡ് ട്രംപുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഉത്തരകൊറിയ വിഷയത്തിൽ ട്രംപിന്‍റെ നിലപാടുകൾക്കെതിരെ ടില്ലേഴ്സൺ രംഗത്തെത്തിയിരുന്നു.