വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ആ​വ​ശ്യ​പ്പെ​ട്ടാ​ൽ കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് യു​എ​സ് പ്ര​ഡി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. വ്യാ​ഴാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളോട് സംസാരിക്കവെയാണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
“പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മികച്ച ആളുകളാണ്. അവർക്ക് നന്നായി ഒന്നിച്ച് ചേർന്ന് പോകാനാകുമെന്ന് എനിക്ക് സങ്കൽപ്പിക്കാൻ കഴിയും. അവർ ആഗ്രഹിക്കുന്നുവെങ്കിൽ ഞാൻ തീർച്ചയായും വിഷയത്തിൽ ഇടപെടും,” ട്രംപ് പറഞ്ഞു.

ജൂലൈ 23 ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തുമ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള കശ്മീർ പ്രശ്‌നം പരിഹരിക്കുന്നതിന് ട്രംപ് മധ്യസ്ഥത വഹിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. തർക്കമുള്ള കശ്മീർ മേഖലയിലെ രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ സഹായിക്കാൻ പ്രധാനമന്ത്രി മോദി തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മധ്യസ്ഥനാകാൻ താൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അത്തരം ഒരു ആവശ്യം ട്രംപിനോട് ഉന്നയിച്ചിട്ടില്ലെന്നും കശ്മീർ വിഷയും ഇന്ത്യ-പാക്കിസ്ഥാൻ ഉഭയകക്ഷി പ്രശ്നമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെട്ടാൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് യുഎസ് പ്രസിഡന്റിന്റെ ട്വീറ്റ് ശ്രദ്ധയിൽ പെട്ടെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അങ്ങിനെയൊരു കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും ഇന്ത്യയുടെ എക്കാലത്തേയും നിലപാട് അത് തന്നെയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു.

“പാക്കിസ്ഥാനുമായുള്ള എല്ലാ പ്രശ്നങ്ങളും ഉഭയകക്ഷി ചർച്ചയുമായി ബന്ധപ്പെട്ടതാണ്. അതിർത്തി ഭീകരത അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ തയ്യാറായാൽ മാത്രമേ പാക്കിസ്ഥാനുമായുള്ള ഏതൊരു ഇടപെടലിനും സാധ്യതയുള്ളൂ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷിപരമായി പരിഹരിക്കാനുള്ള അടിസ്ഥാനം ഷിംല കരാറും ലാഹോർ പ്രഖ്യാപനവും നൽകുന്നു,”കുമാർ കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook