ന്യൂയോർക്ക്: ആണവായുധം കൈവശമുണ്ടെന്ന് ഭീഷണി മുഴക്കിയ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനു മറുപടിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തര കൊറിയയുടേതിനാക്കാള്‍ വലതും കൂടുതല്‍ ശക്തവുമായ ആണവായുധ ബട്ടണ്‍ എന്റെ കയ്യിലുമുണ്ടെന്നായിരുന്നു ട്രംപിന്റെ മറുപടി. ആണയാവുധ ബട്ടൺ എപ്പോഴും തന്റെ മേശപ്പുറത്ത് ഉണ്ടെന്നായിരുന്നു കിം ജോങ് ഉൻ പറഞ്ഞത്.
”എന്റെ കൈയ്യിലും ആണവായുധ ബട്ടൺ ഉണ്ടെന്ന് പട്ടിണിരാജ്യത്തെ ആരെങ്കിലും അദ്ദേഹത്തിന് പറഞ്ഞു കൊടുക്കൂ. അയാളുടെ കൈയ്യിലുളളതിനെക്കാൾ വലുതും ശക്തവുമാണത്. എന്റെ ബട്ടൺ പ്രവർത്തിക്കുന്നതു കൂടിയാണെന്ന് അയാൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കൂവെന്നാണ്” ട്രംപ് ട്വീറ്റ് ചെയ്തത്.
പുതുവര്‍ഷാഘോഷത്തിനിടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉൻ അമേരിക്കയെ ലക്ഷ്യമിട്ട് വിവാദപ്രസ്താവന നടത്തിയത്. ഉത്തരകൊറിയയുടെ ആണവായുധ പരിധിക്കുളളിലാണ് അമേരിക്ക. എന്റെ മേശയുടെ പുറത്ത് എപ്പോഴും ആണവായുധ ബട്ടൺ ഉണ്ട്. ഇതു യാഥാർത്ഥ്യമണെന്നും ഭീഷണിയല്ലെന്നുമാണ് കിം ജോങ് ഉൻ പറഞ്ഞത്.
2018 ൽ കൂടുതൽ ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും രാജ്യം ഉൽപ്പാദിപ്പിക്കുമെന്നും രാജ്യത്തിന് ഭീഷണിയുണ്ടെന്നു തോന്നിയാൽ ആണവായുധ ബട്ടൺ അമർത്തുമെന്നും കിം ജോങ് ഉൻ ഭീഷണി മുഴക്കിയിരുന്നു.