Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മെക്സിക്കൻ മതിലിനായി അമേരിക്കയിൽ അടിയന്തരാവസ്ഥ

മ​തി​ൽ നി​ർ​മാ​ണ​ത്തി​നാ​യി ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ട​ത് 570 കോ​ടി ഡോ​ള​റാ​ണ്

america, national emergency, അമേരിക്ക, അടിയന്തരാവസ്ഥ, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india

ന്യൂയോർക്ക്: അമേരിക്കയിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെക്സിക്കൻ മതിൽ നിർമ്മിക്കുന്നതിന് പണം കണ്ടെത്തുകയാണ് ലക്ഷ്യം. മ​തി​ൽ നി​ർ​മാ​ണ​ത്തി​നാ​യി ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ട​ത് 570 കോ​ടി ഡോ​ള​റാ​ണ്. ഇ​ത് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രം​പി​​ന്റെ ന​ട​പ​ടി. കു​ടി​യേ​റ്റ​ക്കാ​രെ ത​ട​യാ​ൻ മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ ഉ​രു​ക്കു​മ​തി​ൽ പ​ണി​യാ​ൻ പ​ണം അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ലാ​ണ്​ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് എന്ന് ട്രംപ് വ്യക്തമാക്കി.

അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യാ​ന്‍ അ​മേ​രി​ക്ക​യു​ടെ മെ​ക്‌​സി​ക്കോ അ​തി​ര്‍ത്തി​യി​ല്‍ മ​തി​ല്‍ നിർമിക്കുമെന്ന് ട്രംപ് തിരഞ്ഞെടുപ്പിൽ വാഗ്‌ദാനം ചെയ്തിരുന്നു. മറ്റു രാജ്യങ്ങളില്‍ നിന്ന് ലഹരി മരുന്നുകളും കുറ്റവാളികളും ഗുണ്ടാസംഘങ്ങളും അമേരിക്കയിലേക്ക് കടക്കുന്നത് തടയാന്‍ മതില്‍ അത്യാവശ്യമാണെന്ന് ഇന്നലെയും ട്രംപ് ആവർത്തിച്ചു.

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ വച്ച് തന്നെയായിരുന്നു ട്രംപിന്രെ അടിയന്തരാവസ്ഥ പ്രഖ്യാപനവും. അടിയന്തരാവസ്ഥയ്ക്കെതിരെ വലിയ പ്രതിഷേധമാണ് അമേരിക്കയിൽ ഉയരുന്നത്. ട്രംപിന്റെ നടപടിയെ അധികാര ദുര്‍വിനിയോഗമെന്നാണ് ഡെമോക്രാറ്റുകള്‍ വിശേഷിപ്പിച്ചത്. നടപടിയെ എതിർത്ത് റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രമുഖരും രംഗത്ത് വന്നിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Donald trump national emergency border wall

Next Story
തിരിച്ചടിക്കാൻ സുരക്ഷാ സേനകൾക്ക് അനുമതി: പ്രധാനമന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com