വാ​ഷിങ്ട​ണ്‍: ഇ​സ്രയേ​ലിന്‍റെ ത​ല​സ്ഥാ​ന​മാ​യി ജ​റു​സലേ​മി​നെ അം​ഗീ​ക​രി​ച്ച് അമേരിക്കൻ പ്രസിഡന്റ് പ്രസ്താവനയിറക്കി. ഇതോടെ ടെൽ അവീവിലെ അമേരിക്കൻ എംബസി ഇനി ജറുസലേമിലേക്ക് മാറ്റും. ഇതിനുള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ വിദേശകാര്യ വകുപ്പിന് ട്രം​പ് നി​ർ​ദേ​ശം ന​ൽ​കി.

പലസ്തീന്റെ തലസ്ഥാനമായാണ് ജറുസലേമിനെ കാണുന്നത്. ഇസ്രയേലിന്റെ തലസ്ഥാനമായി ഇവിടം മാറുന്നതോടെ പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുമെന്നാണ് കരുതപ്പെടുന്നത്. ഗാസയിൽ ഇന്നലെ തന്നെ അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ ഹമാസ് പ്രതിഷേധിച്ചു. ഇരു രാഷ്ട്രങ്ങളുടെയും പതാകകൾ ഇവർ കത്തിച്ചു.

പലസ്തീൻ നേതാവ് മഹമൂദ് അബ്ബാസ് നഖ്‌വി, ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു, ജോർദാൻ രാജാവ് അബ്ദുള്ള സിസി, ഈജിപ്ഷ്യൻ പ്രസിഡന്റ് അൽ സിസി എന്നിവരെ ഫോണിൽ വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപ് തങ്ങളുടെ തീരുമാനം അറിയിച്ചിരുന്നു.

1948 ൽ ​ഇ​സ്ര​യേ​ൽ രൂ​പീ​കൃ​ത​മാ​യ​ശേ​ഷം ജ​റു​സ​ലേമി​നെ ഇസ്രയേലിന്റെ ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​ണ് അ​മേ​രി​ക്ക. തീ​രു​മാ​ന​ത്തെ ഇ​സ്ര​യേ​ൽ പ്രധാനമന്ത്രി നെതന്യാഹു സ്വാ​ഗ​തം ചെ​യ്തു. ഇസ്രയേലിലെ സുപ്രീംകോടതി, ഇസ്രയേൽ പാർലമെന്റ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവയെല്ലാം ജറുസലേമിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ