scorecardresearch
Latest News

Donald Trump India Visit Day 2 : സിഎഎ അക്രമം ഇന്ത്യയുടെ ആഭ്യന്തര വിഷയം, മോദിയുമായി ചർച്ച ചെയ്തില്ല: ട്രംപ്

Donald Trump India Visit Day 2 LIVE News Updates: കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയാറാണെന്നും ട്രംപ് ആവർത്തിച്ചു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ മുളളാണ് കശ്മീരെന്ന് ഡോണൾഡ് ട്രംപ്

Donald Trump India Visit Day 2 : സിഎഎ അക്രമം ഇന്ത്യയുടെ ആഭ്യന്തര വിഷയം, മോദിയുമായി ചർച്ച ചെയ്തില്ല: ട്രംപ്

Donald Trump India Visit Day 2 Live News Updates: ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന കലാപത്തെക്കുറിച്ച് അറിഞ്ഞെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദിയുമായുളള കൂടിക്കാഴ്ചയിൽ ഇതിനെക്കുറിച്ച് ചർച്ച ചെയ്തില്ല. ഡൽഹി കലാപം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയാറാണെന്നും ട്രംപ് ആവർത്തിച്ചു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ മുളളാണ് കശ്മീരെന്ന് ഡോണൾഡ് ട്രംപ്. മോദി വളരെ ശക്തനായ വ്യക്തിയാണ്. ഇന്ത്യ-പാക് തർക്കത്തിൽ മധ്യസ്ഥതയ്ക്ക് തയാറാണന്ന് മോദിയെ അറിയിച്ചു. മോദിയുമായും ഇമ്രാനുമായും അടുത്ത ബന്ധമാണുളളത്. എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാമെന്ന് മോദിയോട് പറഞ്ഞു. എല്ലാ കഥകൾക്കും ഇരുവശമുണ്ടെന്നും ട്രംപ് പറഞ്ഞു.

Gallery: ഡോണൾഡ് ട്രംപ് ഇന്ത്യൻ സന്ദർശനം രണ്ടാം ദിനം; ചിത്രങ്ങൾ

പൗരത്വ നിയമ ഭേദഗതി വിഷയത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല. അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. മോദിയുമായുളള കൂടിക്കാഴ്ചയിൽ മതസ്വാതന്ത്ര്യം ചർച്ചയായെന്നും ട്രംപ് പറഞ്ഞു. മതസ്വാതന്ത്ര്യത്തിനായി നിലകൊളളുന്ന വ്യക്തിയാണ് മോദി. ഇന്ത്യയിലെ മുസ്‌ലിങ്ങളോട് വിവേചനമില്ലെന്ന് മോദി പറഞ്ഞതായും ട്രംപ് വ്യക്തമാക്കി.

ഇന്ത്യയും അമേരിക്കയും തമ്മിൽ മൂന്നു ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. മാനസികാരോഗ്യം, മരുന്നുകളുടെ സുരക്ഷ, ഇന്ധനം എന്നീ മേഖലകളിലാണ് ധാരണാപത്രം ഒപ്പിട്ടത്. ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം സംയുക്ത പ്രസ്താവനയിലാണ് ഇരുനേതാക്കളും ഇക്കാര്യം അറിയിച്ചത്.

Live Blog

Donald Trump India Visit DAY 2 LIVE Updates: ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം രണ്ടാം ദിവസം; തത്സമയ വാർത്തകൾ














20:59 (IST)25 Feb 2020





















ട്രംപും മെലാനിയയും രാഷ്ട്രപതി ഭവനിൽ

18:11 (IST)25 Feb 2020





















ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ മുളളാണ് കശ്മീരെന്ന് ഡോണൾഡ് ട്രംപ്

ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ മുളളാണ് കശ്മീരെന്ന് ഡോണൾഡ് ട്രംപ്. മോദി വളരെ ശക്തനായ വ്യക്തിയാണ്. ഇന്ത്യ-പാക് തർക്കത്തിൽ മധ്യസ്ഥതയ്ക്ക് തയാറാണന്ന് മോദിയെ അറിയിച്ചു. മോദിയുമായും ഇമ്രാനുമായും അടുത്ത ബന്ധമാണുളളത്. എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാമെന്ന് മോദിയോട് പറഞ്ഞു. എല്ലാ കഥകൾക്കും ഇരുവശമുണ്ടെന്നും ട്രംപ് പറഞ്ഞു.

18:05 (IST)25 Feb 2020





















ഡൽഹി കലാപത്തെക്കുറിച്ച് അറിഞ്ഞെന്ന് ട്രംപ്

ഡൽഹി അക്രമങ്ങളെക്കുറിച്ച് അറിഞ്ഞെന്ന് ഡോണൾഡ് ട്രംപ്. ഇക്കാര്യം മോദിയുമായി ചർച്ച ചെയ്തില്ല. ഡൽഹി കലാപം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ട്രംപ് പറഞ്ഞു

17:55 (IST)25 Feb 2020





















കൂടിക്കാഴ്ചയിൽ മതസ്വാതന്ത്ര്യം ചർച്ചയായി

അഫ്ഗാൻ-താലിബാൻ ഉടമ്പടിയെ മോദി പിന്തുണച്ചെന്ന് ട്രംപ്. മതസ്വാതന്ത്ര്യം ചർച്ചയായി. മോദി അത് ഉറപ്പാക്കുന്നുണ്ടെന്നാണ് അഭിപ്രായം. കൊറോണ പടരുന്ന സാഹചര്യവും മോദിയുമായി ചർച്ച ചെയ്തു.

17:54 (IST)25 Feb 2020





















ഇസ്‌ലാമിക തീവ്രവാദം ഇല്ലാതാക്കും

ഇസ്‌ലാമിക തീവ്രവാദത്തെ അവസാനിപ്പിക്കാൻ തന്നെപ്പോലെ ആരും പ്രവർത്തിച്ചിട്ടില്ലെന്ന് ട്രംപ്. അബൂബക്കർ അൽ ബഗ്‌ദാദിയെ വധിച്ചത് ഇസ്‌ലാമിക തീവ്രവാദത്തിന് എതിരെയുളള ശക്തമായ നടപടിയാണെന്നും ട്രംപ്

17:51 (IST)25 Feb 2020





















സിഎഎ വിഷയം ചർച്ച ചെയ്തില്ലെന്ന് ട്രംപ്

നരേന്ദ്ര മോദിയുമായുളള കൂടിക്കാഴ്ചയിൽ പൗരത്വ ഭേദഗതി നിയമം ചർച്ചയായില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതിർത്തി കടന്നുളള ഭീകരവാദം കൂടിക്കാഴ്ചയിൽ ചർച്ചയായി

17:28 (IST)25 Feb 2020





















ഡോണൾഡ് ട്രംപിന്റെ വാർത്താസമ്മേളനം തുടങ്ങി

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാർത്താസമ്മേളനം തുടങ്ങി

16:42 (IST)25 Feb 2020





















ഡൽഹിയിൽ ബിസിനസ് നേതാക്കളുമായി സംവദിച്ച് ട്രംപ്

15:45 (IST)25 Feb 2020





















ഉയരം വില്ലനായി, താജ്മഹലിലെ ശവകുടീരം സന്ദർശിക്കാതെ ട്രംപ്

ആഗ്ര: ഇന്ത്യാ സന്ദർശനത്തിന് എത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വൻ വരവേൽപാണ് രാജ്യം നൽകിയത്. ഇന്നലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയ ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്തതു വരവേറ്റു. വിമാനത്താവളത്തിൽനിന്നും റോഡ് ഷോയായി സബർമതി ആശ്രമത്തിലേക്കാണ് ആദ്യം പോയത്. ഇവിടെ കുറച്ചുനേരം ചെലവിട്ടശേഷം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ‘നമസ്തേ ട്രംപ്’ പരിപാടിക്കെത്തി. Read More

14:30 (IST)25 Feb 2020





















ഹൈദരാബാദ് ഹൗസിൽ നടന്ന ട്രംപ്-മോദി കൂടിക്കാഴ്ച

14:10 (IST)25 Feb 2020





















സർവോദ സ്കൂളിലെത്തിയ മെലാനിയ കലാപരിപാടികൾ കണ്ടാസ്വദിക്കുന്നു

13:59 (IST)25 Feb 2020





















ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഉണ്ടാകുമെന്ന സൂചന നൽകി ട്രംപും മോദിയും

വാണിജ്യ മന്ത്രിമാരുടെ ചർച്ചയ്ക്ക് വ്യവസ്ഥാപിത രൂപം നൽകുമെന്ന് മോദി. വ്യാപാരരംഗത്ത് സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തിയതായും മോദി പറഞ്ഞു.

13:51 (IST)25 Feb 2020





















പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന് ഭീകരവാദത്തെ തുടച്ചു നീക്കണം: ട്രംപ്

പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന് ഭീകരവാദത്തെ തുടച്ചു നീക്കണമെന്ന് ഡോണൾഡ് ട്രംപ്. ഇസ്‌ലാമിക ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും എടുക്കുന്നത് ശക്തമായ നടപടി.

13:50 (IST)25 Feb 2020





















പ്രതിരോധ കരാറിൽ ഒപ്പുവച്ചെന്ന് ഡോണൾഡ് ട്രംപ്

ഇന്ത്യയുമായി 300 കോടി ഡോളറിന്റെ പ്രതിരോധ കരാറിൽ ഒപ്പുവച്ചെന്ന് ഡോണൾഡ് ട്രംപ്. അത്യാധുനിക ഹെലികോപ്റ്ററുകൾ ഉൾപ്പെടെ വാങ്ങാനാണ് കരാർ.

13:45 (IST)25 Feb 2020





















ആഭ്യന്തര സുരക്ഷാമേഖലയിൽ ഇരുരാജ്യങ്ങളും സഹകരിക്കും

ആഭ്യന്തര സുരക്ഷാമേഖലയിൽ ഇരുരാജ്യങ്ങളും സഹകരിക്കും. ഇരുരാജ്യങ്ങളിലെയും സേനകളുടെ പരിശീലനം ഉൾപ്പെടെയുളള മേഖലയിലാണ് സഹകരണം.

13:45 (IST)25 Feb 2020





















ഇന്ത്യ-അമേരിക്ക സഖ്യം ലോകത്തിന്റെ നന്മയ്ക്കെന്ന് നരേന്ദ്ര മോദി

ഭീകരതയെ നേരിടാൻ ഇരുരാജ്യങ്ങളും ഒരുമിച്ച് പൊരുതുമെന്ന് നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി നീങ്ങും. ഇന്ത്യ-അമേരിക്ക സഖ്യം ലോകത്തിന്റെ നന്മയ്ക്ക്. അമേരിക്കയിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

13:42 (IST)25 Feb 2020





















ഇന്ത്യയും അമേരിക്കയും മൂന്നു ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു

ഇന്ത്യയും അമേരിക്കയും തമ്മിൽ മൂന്നു ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. മാനസികാരോഗ്യം, മരുന്നുകളുടെ സുരക്ഷ, ഇന്ധനം എന്നീ മേഖലകളിലാണ് ധാരണാപത്രം ഒപ്പിട്ടത്.

13:37 (IST)25 Feb 2020





















മെലാനിയ ട്രംപ് കുട്ടികളോട് യാത്ര പറയുന്നു

13:36 (IST)25 Feb 2020





















മെലാനിയ ട്രംപിന് സമ്മാനം നൽകി സ്കൂൾ കുട്ടികൾ

സർവോദ സ്കൂളിലെ കുട്ടികൾ മെലാനിയ ട്രംപിന് മധുബാനി പെയിന്റിങ് സമ്മാനമായി നൽകി

13:32 (IST)25 Feb 2020





















മോദി-ട്രംപ് സംയുക്ത പത്രസമ്മേളനം ആരംഭിച്ചു

അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സംയുക്ത പത്രസമ്മേളനം ഹൈദരാബാദ് ഹൗസില്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തുന്നു.

13:08 (IST)25 Feb 2020





















മെലാനിയ ട്രംപിനെ വരവേറ്റ് സ്കൂൾ കുട്ടികൾ

മെലാനിയ ട്രംപിനായ സർവോദയ സ്കൂളിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു

13:06 (IST)25 Feb 2020





















മോദി-ട്രംപ് സംയുക്ത പ്രസ്താവന

താങ്കളെയും പ്രതിനിധി സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ ദിവസങ്ങളിൽ നിങ്ങൾ തിരക്കിലാണെന്ന് എനിക്കറിയാം, എന്നിട്ടും നിങ്ങൾ ഇന്ത്യാ സന്ദർശനത്തിനായി സമയം ചെലവഴിച്ചു. ഇതിന് ഞാൻ നിങ്ങളോട് നന്ദി പറയുന്നു- നരേന്ദ്ര മോദി

ഇന്നലെ സ്റ്റേഡിയത്തിൽ എനിക്ക് ലഭിച്ചത് വലിയ അംഗീകാരമാണ്. എന്നെക്കാൾ കൂടുതൽ ആളുകൾ എത്തിയത് നിങ്ങൾക്കുവേണ്ടിയാണ്. സ്റ്റേഡിയത്തിനു അകത്തുമാത്രം ഒന്നേകാൽ ലക്ഷത്തോളം പേരുണ്ടായിരുന്നു. നിങ്ങളുടെ പേര് ഞാൻ പരാമർശിക്കുമ്പോഴൊക്കെ അവർ ആർത്തുവിളിക്കുന്നുണ്ടായിരുന്നു. ഇന്ത്യയിലെ ജനങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു- ഡോണൾഡ് ട്രംപ്

12:54 (IST)25 Feb 2020





















മെലാനിയ ട്രംപ് സ്കൂൾ കുട്ടികളുമായി സംവദിക്കുന്നു

12:44 (IST)25 Feb 2020





















ഹൈദരാബാദ് ഹൗസിലെ മോദി-ട്രംപ് കൂടിക്കാഴ്ച

12:32 (IST)25 Feb 2020





















മെലാനിയ ട്രംപ് സ്കൂൾ കുട്ടികൾക്കൊപ്പം

12:28 (IST)25 Feb 2020





















ഹൈദരാബാദ് ഹൗസിൽ മോദി-ട്രംപ് ചർച്ച

ഹൈദരാബാദ് ഹൗസിൽ ഡോണൾഡ് ട്രംപ്-നരേന്ദ്ര മോദി കൂടിക്കാഴ്ച നടക്കുകയാണ്.  കൂടിക്കാഴ്ചയ്ക്കുശേഷം ഇരുനേതാക്കളും മാധ്യമങ്ങളെ കാണും

12:25 (IST)25 Feb 2020





















മെലാനിയ ട്രംപിനു നൽകിയ സ്വീകരണം

12:07 (IST)25 Feb 2020





















മെലാനിയ സ്കൂൾ കുട്ടികളുമായി സംവദിച്ചു

സർവോദയ സ്കൂളിലെത്തിയ മെലാനിയ ട്രംപ് സ്കൂൾ കുട്ടികളുമായി സംവദിച്ചു

12:06 (IST)25 Feb 2020





















മെലാനിയ ട്രംപിനു നൽകിയ സ്വീകരണം

12:06 (IST)25 Feb 2020





















മെലാനിയ ട്രംപ് സൗത്ത് ഡൽഹിയിലെ സ്കൂളിലെത്തി

യുഎസ് പ്രഥമ വനിത സൗത്ത് ഡൽഹിയിലെ സർവോദയ സീനിയർ സെക്കൻഡറി സ്കൂളിലെത്തി

11:37 (IST)25 Feb 2020





















ഹൈദരാബാദ് ഹൗസിലെത്തിയ ട്രംപും മെലാനിയയും മോദിക്കൊപ്പം

11:37 (IST)25 Feb 2020





















രാജ്ഘട്ടിലെ സന്ദർശക ബുക്കിൽ ട്രംപ് എഴുതിയ കുറിപ്പ്

11:36 (IST)25 Feb 2020





















ഹൈദരാബാദ് ഹൗസിലെത്തിയ ട്രംപിനെ മോദി സ്വീകരിച്ചു

11:36 (IST)25 Feb 2020





















രാജ്ഘട്ടിലെ സ്വീകരണത്തിനുശേഷം ട്രംപ് ഹൈദരാബാദ് ഹൗസിലെത്തി

രാജഘട്ടിലെ ഗംഭീര സ്വീകരണത്തിനുശേഷം ഡോണൾഡ് ട്രംപും മെലാനിയയും ഹൈദരാബാദ് ഹൗസിലെത്തി.  അവിടെ വച്ചാണ് ഡോണൾഡ് ട്രംപും നരേന്ദ്ര മോദിയും തമ്മിലുളള നിർണായക കൂടിക്കാഴ്ച നടക്കുക

11:35 (IST)25 Feb 2020





















രാജ്ഘട്ടിൽ വൃക്ഷ തൈ നട്ടു

രാജ്ഘട്ടിൽ ട്രംപും മെലാനിയയും ചേർന്ന് വൃക്ഷ തൈ നട്ടു

11:34 (IST)25 Feb 2020





















രാജ്ഘട്ടിലെ സന്ദർശക ബുക്കിൽ ട്രംപും മെലാനിയയും എഴുതി

11:32 (IST)25 Feb 2020





















ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച് ട്രംപും മെലാനിയയും

രാജ്ഘട്ടിലെ മഹാത്മ ഗാന്ധിയുടെ സമാധിയിൽ ട്രംപും മെലാനിയയും പുഷ്പ ചക്രം സമർപ്പിച്ചു

11:32 (IST)25 Feb 2020





















ട്രംപും മെലാനിയയും രാജ്ഘട്ടിലെത്തി

11:30 (IST)25 Feb 2020





















ഡോണൾഡ് ട്രംപ് ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു

രാഷ്ട്രപതി ഭവനിലെത്തിയ ഡോണൾഡ് ട്രംപ് ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു

11:27 (IST)25 Feb 2020





















രാഷ്ട്രപതി ഭവനിൽ ട്രംപിന് ഗംഭീര സ്വീകരണം

രാജ്ഘട്ടിലെ രാഷ്ട്രപതി ഭവനിൽ ട്രംപിന് ഇന്നു ഗംഭീര സ്വീകരണം നൽകി. രാഷ്ട്രപതി റാം നാഥ് കോവിന്ദും പത്നി സവിതാ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ട്രംപിനെ സ്വീകരിച്ചു

ഭീകരതയെ നേരിടാൻ ഇരുരാജ്യങ്ങളും ഒരുമിച്ച് പൊരുതുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി നീങ്ങും. ഇന്ത്യ-അമേരിക്ക സഖ്യം ലോകത്തിന്റെ നന്മയ്ക്കെന്ന് മോദി പറഞ്ഞു. ആഭ്യന്തര സുരക്ഷാമേഖലയിൽ ഇരുരാജ്യങ്ങളും സഹകരിക്കാൻ തീരുമാനമായി. ഇരുരാജ്യങ്ങളിലെയും സേനകളുടെ പരിശീലനം ഉൾപ്പെടെയുളള മേഖലയിലാണ് സഹകരണം. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന സൂചനയും ഇരുനേതാക്കളും നൽകി. വ്യാപാരരംഗത്ത് സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച നടത്തിയതായി മോദി പറഞ്ഞു.

ഇന്ത്യയുമായി 300 കോടി ഡോളറിന്റെ പ്രതിരോധ കരാറിൽ ഒപ്പുവച്ചെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അത്യാധുനിക ഹെലികോപ്റ്ററുകൾ ഉൾപ്പെടെ കൈമാറാനാണ് കരാർ. പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന് ഭീകരവാദത്തെ തുടച്ചു നീക്കണമെന്ന് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇസ്‌ലാമിക ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും എടുക്കുന്നത് ശക്തമായ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്ഘട്ടിലെ രാഷ്ട്രപതി ഭവനിൽ ട്രംപിന് ഇന്നു ഗംഭീര സ്വീകരണം നൽകി. രാഷ്ട്രപതി റാം നാഥ് കോവിന്ദും പത്നി സവിതാ കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് ട്രംപിനെ സ്വീകരിച്ചു. യുഎസ് പ്രഥമ വനിത മെലാനിയയും, മകൾ ഇവാൻകയും ട്രംപിനൊപ്പമുണ്ടായിരുന്നു. രാജ്ഘട്ടിലെ മഹാത്മ ഗാന്ധിയുടെ സമാധിയിൽ ട്രംപും മെലാനിയയും പുഷ്പ ചക്രം സമർപ്പിച്ചു. രാജ്ഘട്ടിലെ സ്വീകരണത്തിനുശേഷം ട്രംപ് ഹൈദരാദ് ഹൗസിലെത്തി. അവിടെ വച്ചാണ് ഡോണൾഡ് ട്രംപും നരേന്ദ്ര മോദിയും തമ്മിലുളള നിർണായക കൂടിക്കാഴ്ച നടന്നത്.

വൈകീട്ട് ഏഴ് മണിക്ക് ട്രംപിന് രാഷ്ട്രപതി ഭവനിൽ അത്താഴ വിരുന്ന് നല്‍കും. ഈ പരിപാടിയില്‍ നിന്ന് സോണിയ ഗാന്ധിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് വിരുന്ന് കോണ്‍ഗ്രസ് ബഹിഷ്കരിക്കും. അധിര്‍ രഞ്ജൻ ചൗധരിക്കും ഗുലാംനബി ആസാദിനും പിന്നാലെ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങും വിരുന്നിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. അത്താഴ വിരുന്നിന് ശേഷം രാത്രി 10 മണിക്ക് ട്രംപും സംഘവും മടങ്ങും.

donald trump,melania, narendra modi, ie malayalam

ഇന്നലെ അഹമ്മദാബാദിൽ നടന്ന ‘നമസ്തേ ട്രംപ്’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും പങ്കെടുത്തിരുന്നു. മോട്ടേര സ്റ്റേഡിയത്തിൽ ചരിത്രം തിരക്കഥയൊരുക്കുകയാണെന്ന് ‘നമസ്‌തേ ട്രംപ്’ പരിപാടിയിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. “അഞ്ച് മാസം മുമ്പ് ഞാൻ ഹൗഡി മോദിയിലൂടെ യാത്ര ആരംഭിച്ചു. ഇന്ന് എന്റെ പ്രിയപ്പെട്ട് സുഹൃത്ത് ട്രംപ് അഹമ്മദാബാദിൽ ഇന്ത്യയിൽ ‘നമസ്‌തേ ട്രംപ്’ വഴിയും യാത്ര ആരംഭിച്ചു. നീണ്ട യാത്രയ്ക്ക് ശേഷം ട്രംപ് സബർമതി ആശ്രമത്തിലേക്ക് പോയി, മോദി പറഞ്ഞു, “ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്ക്” അവരെ സ്വാഗതം ചെയ്തു. മോദി’ഇന്ത്യ-യുഎസ് സൗഹൃദം നീണാൾ വാഴട്ടെ’ എന്ന് ഉറക്കെ പറയുകയും കാണികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Donald trump india visit day 2 live updates narendra modi melania trump