അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റവിമുക്തൻ

ജനപ്രതിനിധിസഭ ചുമത്തിയ അധികാരദുര്‍വിനിയോഗം, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങളിൽ നിന്നാണ് സെനറ്റ് വോട്ടെടുപ്പിലൂടെ ട്രംപിനെ കുറ്റവിമുക്തനാക്കിയത്

us iran, us iran news, us iran latest news, us iran tensions, us iran tensions news, us iran today news, iraq latest news, iraq news, us news, us iran war, us iran tension, us iran latest news today, iran attack on us, iran attack on us base in iraq, iran news today, iran latest news, iran live news, iraq latest news, iraq

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികൾ അവസാനിച്ചു. ട്രംപിനെ യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കിയതോടെയാണ് നടപടികൾ അവസാനിച്ചത്. ജനപ്രതിനിധിസഭ ചുമത്തിയ അധികാരദുര്‍വിനിയോഗം, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങളിൽ നിന്നാണ് സെനറ്റ് വോട്ടെടുപ്പിലൂടെ ട്രംപിനെ കുറ്റവിമുക്തനാക്കിയത്.

രണ്ട് വെവ്വേറെ വോട്ടെടുപ്പിലൂടെയായിരുന്നു റിപബ്ലിക്കുകൾക്ക് ഭൂരിപക്ഷമുള്ള കൂടുതലുള്ള സെനറ്റിൽ ട്രംപിനെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചത്. അധികാര ദുര്‍വിനിയോഗം കുറ്റത്തില്‍ നിന്ന് 48-നെതിരെ 52 വോട്ടുകള്‍ക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന കുറ്റത്തില്‍ നിന്ന് 47-നെതിരെ 53 വോട്ടുകള്‍ക്കുമാണ് കുറ്റവിമുക്തനാക്കിയത്.

Also Read: വിജയ്‌യെ ചെന്നൈയിലെ വീട്ടിലെത്തിച്ചു; ചോദ്യം ചെയ്യൽ തുടരുന്നു

ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയിൽ നാലുമാസം മുൻപ് ട്രംപ് ഇംപീച്മെന്റിനു വിധേയനായിരുന്നു. ഇതേത്തുടർന്നു ട്രംപിനെ അധികാരത്തിൽനിന്നു പുറത്താക്കാനുള്ള വിചാരണ നടപടികളാണു സെനറ്റിൽ ഇന്നലെ നടന്നത്. വോട്ടെടുപ്പ് അവസാനിച്ചതോടെ നാലു മാസം നീണ്ടു നിന്ന നടപടികൾക്കും അവസാനമായിരിക്കുകയാണ്.

അതേസമയം ട്രംപിനെതിരായ ആദ്യ ഇംപീച്ച്‌മെന്റ് പ്രമേയത്തെ ഒരു റിപ്പബ്ലിക്കന്‍ സെനറ്റര്‍ അനുകൂലിച്ചു. മിറ്റ് റോംനിയാണ് ട്രംപിനെ പുറത്താക്കാനുള്ള പ്രമേയത്തെ അനുകൂലിച്ചത്. 100 അംഗ സെനറ്റില്‍ 67 പേരുടെ ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ ട്രംപിനെ പുറത്താക്കാനാവൂ. എന്നാല്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ട്രംപിനുനേരെയുള്ള പ്രമേയം പാസാക്കിയെടുക്കല്‍ എളുപ്പമായിരുന്നില്ല. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 47 അംഗങ്ങള്‍ മാത്രമാണ് സെനറ്റിലുള്ളത്.

ട്രം​പി​നെ ഇം​പീ​ച്ച് ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​മേ​യം ജ​ന​പ്ര​തി​നി​ധി സ​ഭ 197നെതിരേ 229 പേരുടെ പി​ന്തു​ണ​യോ​ടെ പാസാക്കിയിരുന്നു. അ​ടു​ത്ത പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ എ​തി​രാ​ളി​യാ​വാ​ൻ സാ​ധ്യ​ത​യു​ള്ള ഡെ​മോ​ക്രാ​റ്റ് നേ​താ​വും മു​ൻ വൈ​സ് ​പ്രസി​ഡ​ന്‍റു​മാ​യ ജോ ​ബെയ്​ഡ​നെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്ന ആ​രോ​പ​ണ​മാ​ണ് ട്രം​പി​നെ​തി​രേ​യു​ള്ള ഇം​പീ​ച്ച്മെ​ന്‍റ് അ​ന്വേ​ഷ​ണ​ത്തി​ലേ​ക്കു നീ​ങ്ങി​യ​ത്. ബെയ്​ഡ​നെ താ​റ​ടി​ക്കാ​നാ​യി അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തു​ക​യാ​ണു ട്രം​പ് ചെ​യ്ത​തെ​ന്നാ​ണ് ആ​രോ​പ​ണം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Donald trump impeachment us senate

The moderation of comments is automated and not cleared manually by malayalam.indianexpress.com