scorecardresearch

ഇന്ത്യ-യുഎസ് ബന്ധം ചരിത്രപരം; റിപ്പബ്ലിക് ദിനാശംസയുമായി ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ട്രംപും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇന്ത്യയിലെ യുഎസ് എംബസി സന്ദേശം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ട്രംപും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇന്ത്യയിലെ യുഎസ് എംബസി സന്ദേശം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്

author-image
WebDesk
New Update
Modi Trump

ഫയൽ ഫൊട്ടോ

വാഷിംഗ്ടൺ: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ചരിത്രപരമായ ഒന്നാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ട്രംപും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇന്ത്യയിലെ യുഎസ് എംബസി ട്രംപിന്റെ സന്ദേശം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.  "ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും അമേരിക്കൻ ജനതയ്ക്ക് വേണ്ടി,  ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ജനാധിപത്യ രാജ്യങ്ങളെന്ന നിലയിൽ അമേരിക്കയും ഇന്ത്യയും ചരിത്രപരമായ ഒരു ബന്ധം പങ്കിടുന്നു," ട്രംപ് സന്ദേശത്തിൽ പറഞ്ഞു.

Also Read: ഇന്ത്യ-യൂറോപ്യൻ യൂണിയൻ പ്രതിരോധ കരാർ തയ്യാർ; സമുദ്ര സുരക്ഷയും ഭീകരവിരുദ്ധ പോരാട്ടവും മുഖ്യം

നേരത്തെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നിരുന്നു. പ്രതിരോധം, ഊർജ്ജം, വളർന്നുവരുന്ന സാങ്കേതിക മേഖലകൾ എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം യഥാർത്ഥമായ ഫലങ്ങൾ നൽകുന്നുണ്ടെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. "അമേരിക്കൻ ജനതയ്ക്ക് വേണ്ടി, റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ ജനതയ്ക്ക് ഞാൻ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു," എന്ന് റൂബിയോ പറഞ്ഞു.

Also Read: റിപ്പബ്ലിക് ദിനത്തിൽ ആശംസകളുമായി പ്രധാനമന്ത്രി; വികസിത് ഭാരത് ലക്ഷ്യമെന്ന് മോദി

ആദ്യമായി റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു. യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ശക്തിയുടെ ശക്തമായ പ്രതീകമായ യുഎസ് നിർമ്മിത വിമാനം ഇന്ത്യൻ ആകാശത്ത് പറക്കുന്നത് കണ്ട് ആവേശഭരിതനായെന്നും, അദ്ദേഹം എക്സിൽ കുറിച്ചു.

Read More: രാജ്യ പുരോഗതിയിൽ എല്ലാ തലങ്ങളിലും സ്ത്രീകൾ പങ്കുവഹിക്കുന്നു: രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

Republic Day Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: