/indian-express-malayalam/media/media_files/2025/09/05/trump-new-2025-09-05-16-57-21.jpg)
ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തിയ അവകാശവാദങ്ങൾ ഏറെ ചർച്ചയായതാണ്. പുരസ്‌കാരം മറ്റൊരാൾക്ക് ലഭിച്ചപ്പോൾ ട്രംപ് നടത്തിയ പ്രതികരണവും വാർത്താപ്രാധാന്യം നേടിയതാണ്. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവിൽ ലോകസമാധാനത്തിനുള്ള പുരസ്‌കാരം ട്രംപിനെ നേടിയെത്തിയിരിക്കുകയാണ്. നോബൽ അല്ലെന്ന് മാത്രം.
Also Read:വെനസ്വേലയുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് ട്രംപ്; നിർണായക നീക്കം
ഫിഫ ഏർപ്പെടുത്തിയ സമാധാനത്തിനുള്ള പുരസ്‌കാരമാണ് അമേരിക്കൻ പ്രസിഡന്റിനെ തേടിയെത്തിയിരിക്കുന്നത്. ഫിഫയുടെ പ്രഥമ സമാധാന പുരസ്‌കാരമാണ് ട്രംപിന് ലഭിച്ചിരിക്കുന്നത്. ഗാസ സമാധാന പദ്ധതി, റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമം എന്നിവ കണക്കിലെടുത്താണ് ട്രംപിന് പുരസ്‌കാരം.
Also Read: നിലപാടിൽ മാറ്റമില്ല; ട്രംപ് ഫാസ്റ്റാണെന്ന് ആവർത്തിച്ച് മംദാനി
യുഎസിലെ കെന്നഡി സെന്റെറിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ ട്രംപിന് പുരസ്‌കാരം സമ്മാനിച്ചു. ലോകമെമ്പാടും സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം ട്രംപിന് സമ്മാനിക്കുന്നതെന്ന് ഇൻഫാന്റിനോ പറഞ്ഞു.
Also Read:മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കും; കടുത്ത നടപടിയുമായി ട്രംപ്
തനിക്ക് ലഭിച്ച ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അംഗീകാരം എന്നാണ് പുരസ്‌കാരത്തെ ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തെയും ട്രംപ് പരാമർശിച്ചു. ഇതുപോലെ പല സംഘർഷങ്ങളും യുദ്ധത്തിലേക്ക് എത്തുന്നതിന് മുമ്പ് അവസാനിപ്പിക്കാൻ കഴിഞ്ഞുവെന്ന് ട്രംപ് തന്റെ പ്രസംഗത്തിൽ അവകാശപ്പെട്ടു.
Read More: ഗാസയിലെ സംഘർഷങ്ങൾ നിരാശാജനകം, കരാർ നിലനിൽക്കുമെന്ന് ഖത്തർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us