കാപിറ്റേൾ കലാപം: ട്രംപ് ഇംപീച്ച്മെന്റ് നടപടികളിൽ നിന്ന് കുറ്റവിമുക്തനായി

ട്രംപിന്റെ പ്രസ്താവനകളും കാപിറ്റോൾ കലാപത്തിന്റെ ദൃശ്യങ്ങളും നിരത്തി ശക്തമായ വാദം ഡെമോക്രാറ്റുകൾ ഉന്നയിച്ചെങ്കിലും, ട്രംപിന് നേരിട്ട് കലാപത്തിൽ പങ്കില്ലെന്ന നിലപാടിൽ ഭൂരിഭാഗം റിപ്പബ്ലിക്കൻ സെനറ്റർമാരും ഉറച്ചുനിന്നു

donald trump impeached, ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്തു, donald trump impeachment, us house of representatives, trump impeachment proceedings, iemalayalam, ഐഇ മലയാളം
U.S. President Donald Trump speaks during a meeting with NATO Secretary General, Jens Stoltenberg at Winfield House in London, Tuesday, Dec. 3, 2019. US President Donald Trump will join other NATO heads of state at Buckingham Palace in London on Tuesday to mark the NATO Alliance's 70th birthday. (AP Photo/Evan Vucci)

വാഷിങ്ടൺ: കാപിറ്റോൾ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന ആരോപണത്തിൽ ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികൾ അവസാനിപ്പിച്ചു. ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്ത ട്രംപിനെ കുറ്റക്കാരന്‍ ആണോ എന്ന് വിധിക്കാനുള്ള സെനറ്റ് വിചാരണയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കണ്ടെത്താനായില്ല. 57-43 വോട്ടിനാണ് സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കിയത്.

ഇതോടെ രണ്ടാം തവണയും ഇംപീച്ച് നടപടികളിൽ നിന്ന് ട്രംപ് കുറ്റവിമുക്തനാക്കപ്പെട്ടു. 2019 ഡിസംബറിലും ഈ വര്‍ഷം ജനവരി 13നും ജനപ്രതിനിധി സഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. ജനപ്രതിനിധി സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 197 നെതിരെ 232 വോട്ടുകള്‍ക്കാണ് പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്.

Also Read: രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ്

ട്രംപിന്റെ പ്രസ്താവനകളും കാപിറ്റോൾ കലാപത്തിന്റെ ദൃശ്യങ്ങളും നിരത്തി ശക്തമായ വാദം ഡെമോക്രാറ്റുകൾ ഉന്നയിച്ചെങ്കിലും, ട്രംപിന് നേരിട്ട് കലാപത്തിൽ പങ്കില്ലെന്ന നിലപാടിൽ ഭൂരിഭാഗം റിപ്പബ്ലിക്കൻ സെനറ്റർമാരും ഉറച്ചുനിന്നു. ഇതോടെ ട്രംപിന് വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ഫെഡറൽ പദവി വഹിക്കാനും സാധിക്കും.

ഡെമോക്രാറ്റിക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തെ അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപിറ്റോള്‍ മന്ദിരത്തിന് അകത്തുകടന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ട്രംപിനെ അനുകൂലിക്കുന്നവര്‍ മന്ദിരത്തിന് പുറത്തെത്തുകയും പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച് പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു.

യുഎസ് പാര്‍ലമെന്റിലേക്ക് ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കടന്ന സംഭവത്തെ തുടർന്ന് ട്രംപിന്റെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയാണെന്ന് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് അറിയിച്ചു. ട്രംപിന്റെ പോസ്റ്റുകൾ അപകടകരമാണെന്ന് പറഞ്ഞാണ് വിലക്ക്. അനിശ്ചിത കാലത്തേക്കാണ് ട്രംപിനെ വിലക്കുന്നതെന്ന് സുക്കർബർഗിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ട്വിറ്ററും ട്രംപിന്റെ ഹാൻഡിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Donald trump acquitted by us senate in second impeachment trial

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com