ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് മൂന്ന് രൂപ 50 പൈസയാണ് കൂട്ടിയത്. ഈ മാസം രണ്ടാമത്തെ തവണയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില കൂടുന്നത്. ഇതോടെ സിലിണ്ടറിന്റെ വില 1000 കടന്നു.
വാണിജ്യ സിലിണ്ടറിന്റെ വിലയും കൂട്ടി. എട്ട് രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് വില 1,003 രൂപയാണ്. മുംബൈയില്‍ 1,029 രൂപയും ചെന്നൈയില്‍ 1,018.5 രൂപയുമായി ഉയര്‍ന്നു.
റഷ്യ-യുക്രൈന്‍ സംഘർഷത്തെത്തുടർന്ന് വിതരണ പ്രതിസന്ധി നിലനില്‍ക്കുന്നതിനാലാണ് വില വര്‍ധനവ് തുടരുന്നത്. 2020 നവംബർ മുതൽ പാചകവാതകത്തിന്റെ വില വര്‍ധനവ് തുടരുകയാണ്. ഈ കാലയളവിൽ ഡൽഹിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 400 വരെ വര്‍ധിച്ചു.
Also Read: കുട മടക്കാനാവാതെ കേരളം; കൊച്ചി നഗരത്തില്‍ വെള്ളക്കെട്ട്; ഇന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്