ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങി; കൊച്ചിയിൽ നിന്ന് ആദ്യ വിമാനം പറന്നു

ഇന്ന് ഡൽഹിയിലേക്ക് രണ്ടും തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും ഒന്ന് വീതവും സര്‍വീസുണ്ട്. കൊച്ചിയില്‍ നിന്ന് ഈയാഴ്ച ആകെ 113 സര്‍വ്വീസുകളാണ് ഉള്ളത്

flights, flights resume india, വിമാന സർവീസുകൾ, domestic flights resume india, ലോക്ക്ഡൗൺ, fligths airports rules, domestic flights guidelines,flights resume date, domestic flight start date in india, domestic resume india, flights resume india, flights start date in india, india flights domesti, ഐഇ മലയാളം, ie malayalam

ന്യൂഡൽഹി: രണ്ടു മാസത്തെ കോവിഡ് ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് ഇന്ന് മുതൽ ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങി. ഡൽഹിയിൽ നിന്ന് 380 സർവീസുകൾ ആണ് ഇന്നുള്ളത്. ഇതിൽ ഇരുപത്തിയഞ്ച് സർവീസുകൾ കേരളത്തിലേക്ക് ആണ്.

വ്യോമയാന മന്ത്രാലയവും എയർലൈൻസും തമ്മിലുള്ള കൂടിക്കാഴ്ചയിൽ, ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ മുംബൈ വിമാനത്താവത്തിലേക്ക് 25 സർവീസുകൾ മാത്രമേ പ്രതിദിനം ഉണ്ടായിരിക്കുകയുള്ളൂ. സാധ്യമായ ഏറ്റവും കുറഞ്ഞ ആഭ്യന്തര വിമാന സർവീസുകൾ നടത്തണമെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. യോഗത്തിന് മണിക്കൂറുകൾക്ക് മുമ്പ് മുംബൈ വിമാനത്താവളം തിങ്കളാഴ്ച മുതൽ 45 ദൈനംദിന വിമാന സർവീസുകളുടെ ഷെഡ്യൂൾ തീരുമാനിച്ചിരുന്നു.

Read More: ആരോഗ്യസേതു ആപ് നിര്‍ബന്ധം; വിമാനയാത്രയ്ക്കുളള മാര്‍ഗനിര്‍ദേശങ്ങൾ

ഇന്ന് 17 സര്‍വീസുകളാണ് ഉണ്ടാവുക. ബംഗളൂരുവിലേക്ക് പറന്ന വിമാനത്തോടെയാണ് നെടുമ്പാശ്ശേരിയില്‍നിന്നുള്ള സര്‍വീസ് തുടങ്ങിയത്. ഇന്ന് പുറപ്പെടുന്ന 17 സര്‍വീസുകളില്‍ കൂടുതലും ബംഗളൂരുവിലേക്കും മുംബൈയിലേക്കുമാണ്, നാല് വീതം വിമാനങ്ങള്‍. ഡൽഹിയിലേക്ക് രണ്ടും തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും ഒന്ന് വീതവും സര്‍വീസുണ്ട്. കൊച്ചിയില്‍നിന്ന് ഈയാഴ്ച ആകെ 113 സര്‍വ്വീസുകളാണ് ഉള്ളത്.

മേയ് 28 മുതൽ പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ബാഗ്ഡോഗ്ര എന്നിവിടങ്ങളിൽ നിന്ന് 10 വിമാന സർവീസുകൾ മാത്രമാണ് നടത്തുക. മെയ് 25 മുതൽ തെലങ്കാനയിൽ നിന്ന് 15 സർവീസുകളും, വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിൽ നിന്ന് മെയ് 26 മുതൽ സാധാരണ ഷെഡ്യൂളിന്റെ 20 ശതമാനം സർവീസുകളും ആരംഭിക്കും.

തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ വിമാന സർവീസ് ആരംഭിക്കുന്നത് രോഗവ്യാപനം വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ, മേയ് 31 വരെ വിമാന സർവീസുകൾ ആരംഭിക്കരുതെന്നായിരുന്നു കേന്ദ്രസർക്കാരിനോട് തമിഴ്‌നാടിന്റെ ആവശ്യം. തിങ്കളാഴ്ച മുതലാണ് ആഭ്യന്തര സർവീസുകൾ ആരംഭിക്കാൻ കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള നഗരമായ മുംബൈയിലേക്കുള്ള സർവീസുകൾ ഒഴിവാക്കണമെന്നായിരുന്നു മഹാരാഷ്ട്ര സർക്കാരിന്റെ ആവശ്യം.

ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് 25 നാണ് രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും നിർത്തിവച്ചത്. എന്നാൽ കാർഗോ ഫ്ലൈറ്റുകൾ, മെഡിക്കൽ ഇവാക്വേഷൻ ഫ്ലൈറ്റുകൾ, ഏവിയേഷൻ റെഗുലേറ്റർ ഡിജിസി‌എ അംഗീകരിച്ച പ്രത്യേക ഫ്ലൈറ്റുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ അനുവദിച്ചിരുന്നു. ഏറെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് തുടങ്ങാൻ തീരുമാനിച്ചത്.

വിമാനയാത്രയ്ക്കുളള മാര്‍ഗനിര്‍ദേശങ്ങൾ

 • വിമാനത്താവളത്തിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിന്, ജീവനക്കാരും യാത്രക്കാരും, വ്യക്തിഗത വാഹനങ്ങൾ മാത്രം അല്ലെങ്കിൽ അനുവദനീയമായ നിയന്ത്രിത ഇരിപ്പിടങ്ങളുള്ള അംഗീകൃത ടാക്സി സേവനങ്ങൾ / ഗതാഗത സേവനങ്ങൾ തിരഞ്ഞെടുക്കുക.
 • യാത്ര ചെയ്യുന്നവരുടെ മൊബൈലുകളിൽ ‘ആരോഗ്യ സേതു’ ആപ് നിർബന്ധമായും ഉണ്ടായിരിക്കുകയും രജിസ്റ്റർ ചെയ്യുകയും വേണം. എൻ‌ട്രി ഗേറ്റിലെ സി‌ഐ‌എസ്‌എഫ്‌ഐ എയർപോർട്ട് സ്റ്റാഫ് അത് പരിശോധിക്കും. 14 വയസ്സിന് താഴെ ഉള്ള കുട്ടികള്‍ക്ക് ആരോഗ്യസേതു നിര്‍ബ്ബന്ധമല്ല. ആരോഗ്യ സേതുവില്‍ ഗ്രീന്‍ മോഡ് അല്ലാത്തവര്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.
 • ടെർമിനൽ കെട്ടിടത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാർ തെർമൽ സ്ക്രീനിലൂടെ കടന്നു പോകണം.
 • വിമാനത്താവളത്തിൽ ട്രോളികൾ അനുവദിക്കില്ല. എന്നാൽ അത്യാവശ്യം വേണ്ട ചിലർക്ക് മാത്രം അനുവദിക്കും
 • യാത്രക്കാരുടെ ലഗേജുകള്‍ അണുവിമുക്തമാക്കുന്നതിനുളള സൗകര്യം എയർപോർട്ട് ഓപ്പറേറ്റർമാർ ഒരുക്കണം
 • ബോര്‍ഡിങ് കാര്‍ഡുകള്‍ ഉള്‍പ്പടെ നല്‍കുന്ന കൗണ്ടറുകള്‍ ഗ്ലാസ് അല്ലെങ്കില്‍ പ്‌ളെക്‌സി ഗ്ലാസ് ഉപയോഗിച്ച് തിരിക്കണം
 • വിമാനത്താവളത്തിനുളളിൽ സാമൂഹിക അകലം പാലിച്ചു മാത്രമേ യാത്രക്കാരെ ഇരിക്കാൻ അനുവദിക്കാവൂ
 • ടെർമിനൽ കെട്ടിടത്തിലും ലോഞ്ചുകളിലും പത്രങ്ങൾ / മാസികകൾ നൽകില്ല
 • കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ഓപ്പണ്‍ എയര്‍ വെന്റിലേഷന്‍ സംവിധാനം ഉപയോഗിക്കണം
 • യാത്രക്കാര്‍ക്ക് മാസ്‌ക്കും, ഗ്ലൗസും നിര്‍ബന്ധമാണ്
 • വിമാനത്താവളത്തിലെ വിവിധ ഇടങ്ങളിൽ ജീവനക്കാർക്കും യാത്രക്കാർക്കും വേണ്ടി ഹാൻഡ് സാനിറ്റൈസർ ഉണ്ടായിരിക്കണം.
 • സാമൂഹിക അകലം പാലിച്ച് വേണം യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കേണ്ടത്
 • അണുവിമുക്തമാക്കിയ ശേഷമാകും ലഗേജുകള്‍ യാത്രക്കാര്‍ക്ക് നല്‍കുക
 • എയര്‍പോര്‍ട്ടില്‍ പരമാവധി ഡിജിറ്റല്‍ പെയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കണം

രാജ്യത്തെ 100 ലധികം വിമാനത്താവളങ്ങളും നിയന്ത്രിക്കുന്നത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ്. അതേസമയം, ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് അടക്കമുളള പ്രധാന വിമാനത്താവളങ്ങളുടെ നിയന്ത്രണം സ്വകാര്യ കമ്പനികൾക്കാണ്.

Web Title: Domestic flights begin today

Next Story
ഡൽഹിയിൽ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com