ന്യൂഡൽഹി: ലോക്ക്ഡൗൺ നീട്ടിയില്ലെങ്കിൽ ആഭ്യന്തര വിമാന ടിക്കറ്റുകളുടെ ബുക്കിങ് ഏപ്രിൽ 14 നുശേഷം തുടങ്ങുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പൂരി. സിവിൽ ഏവിയേഷൻ മന്ത്രാലയത്തെ സംബന്ധിച്ചിടത്തോളം, ലോക്ക്ഡൗൺ ഏപ്രിൽ പകുതി വരെയാണെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് വീഡിയോ വാർത്താസമ്മേളനത്തിൽ സംസാരിക്കവേ പുരി പറഞ്ഞു.

എല്ലായ്പ്പോഴും ശുഭാപ്തിവിശ്വാസിയായ ഒരാളെന്ന നിലയിൽ, ഏപ്രിൽ 15 മുതൽ വിമാന സർവീസുകൾ ആരംഭിക്കാനാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ 15 നുശേഷം രാജ്യാന്തര വിമാന സർവീസുകൾക്കും അനുമതി നൽകി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഏതു രാജ്യത്തുനിന്നുമാണ് വിമാനം വരുന്നതെന്നതിനെ അനുസരിച്ചായിരിക്കും ഇതിനുളള അനുമതി കൊടുക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏപ്രിൽ 15 ന് ലോക്ക്ഡൗൺ കഴിയും. ഇതിനുശേഷം രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളെടുക്കും. വിദേശ രാജ്യങ്ങളിൽ അകപ്പെട്ട ഇന്ത്യക്കാർ രാജ്യത്തേക്ക് മടങ്ങുന്നതിന് ഏപ്രിൽ 15 വരെ കാത്തിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിൽനിന്ന് വിദേശ പൗരന്മാരെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്ന വിമാനങ്ങൾ ഒരു യാത്രക്കാരെയും തിരിച്ചുകൊണ്ടുവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ലോക്ക്ഡൗൺ ദിനത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് കൊറോണ, കോവിഡ് പേരിട്ട് ദമ്പതികൾ

ലോക്ക്ഡൗൺ സമയത്ത് തങ്ങളുടെ പൗരന്മാരെ കൊണ്ടുപോകാൻ യുഎസ്, യുകെ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾക്ക് പ്രത്യേക വിമാന സർവീസുകൾ നടത്താൻ ഇന്ത്യ അനുവദിച്ചിരുന്നു. ഇതിനായി ജർമ്മനി, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേക്കുളള സർവീസുകൾ എയർ ഇന്ത്യ നീട്ടിയിരുന്നു.

മാർച്ച് 24 അർധരാത്രി മുതലാണ് 21 ദിവസം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ ഇന്ത്യ നിരോധിച്ചത്.

Read in English: Domestic flight bookings can start after April 14: Hardeep Singh Puri

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook