ഇന്തോനേഷ്യയിലെ ജക്കാർത്ത ഇസ്‌ലാമിക് സെന്റർ ഗ്രാൻഡ് മോസ്‌കിന്റെ കൂറ്റൻ താഴികക്കുടം വന്‍ തീപിടിത്തത്തെ തുടര്‍ന്ന് തകര്‍ന്നു വീണു. സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന വീഡിയോയില്‍ താഴികക്കുടം തീപിടിത്തത്തിന് പിന്നാലെ തകരുന്നതും വലിയ പുകപടലങ്ങള്‍ പടരുന്നതും കാണാന്‍ കഴിയും.
മോസ്കില്‍ തീ പടരാന്‍ ആരംഭിച്ചത് ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ്. 10 ഫയര്‍ എന്‍ജിനിയര്‍മാരെ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമാക്കുന്നതിനായി അയിച്ചിരുന്നത് ഗള്‍ഫ് ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്തോനേഷ്യന്‍ മാധ്യമങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
മോസ്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനിടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. തീപിടത്തത്തിന്റെ പിന്നിലെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.
2002 ഒക്ടോബറിലും മോസ്കിന് തീപിടിച്ചിരുന്നു. അഞ്ച് മണിക്കൂറെടുത്തായിരുന്നു അന്ന് തീ അണച്ചത്.