ന്യൂഡല്‍ഹി : സിക്കിമിലെ ഡോക്ലാമിലെ പ്രശ്നപരിഹാരത്തിന് ഒരേയൊരു വഴി ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കുക എന്നതാണ് എന്ന്‍ ചൈന. ചൈനയുടെ ഭാഗത്ത് നിന്നും മെച്ചപ്പെട്ട സമീപനമുണ്ടാവും എന്ന്‍ അഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പ്രതീക്ഷ പ്രകടിപ്പിച്ചതിനു ഒരു ദിവസത്തിനു ശേഷം ചൊവ്വാഴ്ചയാണ് ചൈനയുടെ മറുപടി വരുന്നത്. ഇന്ത്യ ഇന്നേവരെ ഒരു രാജ്യത്തെയും കടന്നാക്രമിച്ചിട്ടില്ല എന്നും കൈയേറ്റമനോഭാവം പ്രകടമാക്കാത്ത രാജ്യമാണ് അതിനാല്‍ തന്നെ ഡോക്ലാമില്‍ ഒരു പ്രതിവിധി കണ്ടെത്താന്‍ സാധിക്കും എന്നായിരുന്നു രാജ്നാഥ് സിങ് പ്രതീക്ഷ പ്രകടിപ്പിച്ചത്.

ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വക്താവായ ഹുവാ ചുന്‍യിങ് ഇന്ത്യ അനധികൃതമായി അതിര്‍ത്തി കടക്കുന്നുവെന്ന് ആരോപിക്കുകയും. ഡോക്ലാമിലെ ചൈനീസ് റോഡ്‌ നിര്‍മാണത്തെ തടയുന്ന ഇന്ത്യന്‍ നയം പരിഹാസ്യമാണ് എന്നും ചൈന ആരോപിച്ചു.

ഇന്ത്യ ഡോക്ലാമില്‍ കാണിക്കുന്ന താത്പര്യത്തെ ചൈനയിലെ ജനങ്ങള്‍ ദോഷദൃക്കോടെയാണ് കാണുന്നത് എന്നും ഹുവാ ചുന്‍യിങ് വിമര്‍ശിച്ചു. ഇന്ത്യയുടെ വാക്കുകളും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തം ഉണ്ടായിരിക്കേണം എന്നും അദ്ദേഹം പറഞ്ഞു.

ചൈന നടത്തുന്ന റോഡ്‌ നിര്‍മാണം ഇന്ത്യന്‍ സൈന്യം തടഞ്ഞതിനെതുടര്‍ന്നാണ്‌ കഴിഞ്ഞ എഴാഴ്ച്ചയായ് ഡോക്ലാമില്‍ ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നത്. തങ്ങളുടെ അധീനതയിലുള്ള പ്രദേശത്താണ് റോഡ്‌ നിര്‍മാണം നടത്തുന്നത് എന്ന് ചൈന അവകാശപ്പെടുമ്പോള്‍. നയതന്ത്രമാരപായ ഡോക്ലാമില്‍ റോഡ്‌ നിര്‍മിക്കുകവഴി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മുറിച്ചുകളയാനാണ് ചൈനീസ് തന്ത്രമെന്ന് ഇന്ത്യയും ആരോപിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ