ന്യൂഡൽഹി: ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയ ദോക്‌ ലാം പീഠഭൂമി തർക്കത്തിന് സമാനമായ സംഭവങ്ങൾ ഇനിയും ആവർത്തിക്കുമെന്ന് സൈനിക തലവൻ ബിപിൻ റാവത്ത്. ചൈനയാണ് ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ സമാധാനബന്ധം തകർക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“തിബറ്റിലടക്കം സൈനികരെ വിന്യസിക്കുന്നതിൽ സമീപകാലത്ത് ചൈന വലിയ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. അതിനാൽ തന്നെ ഇനിയും ദോക്‌ലാം പീഠഭൂമി തർക്കത്തിന് സമാനമായ സംഭവങ്ങൾ ആവർത്തിക്കും. ദോക്‌ ലാം പീഠഭൂമി തർക്കം ഏറെ ആശങ്ക ഉളവാക്കുന്നതാണെന്നും ഇത്തരം സംഭവങ്ങൾ ഭാവിയിൽ വർധിക്കും” എന്നും ബിപിൻ റാവത്ത് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ