രാജ്ഘഡ്: മധ്യപ്രദേശില്‍ എണ്‍പതുകാരിയെ തെരുവ് നായ്ക്കള്‍ കൊന്ന് തിന്നു. രാജ്ഘഡ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് മനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. ബിസ്മില്ല എന്ന സ്ത്രീയെയാണ് നായക്കള്‍ ഭക്ഷിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പാതയോരത്ത് അവശനിലയില്‍ കണ്ടെത്തിയ സ്ത്രീയെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. മാര്‍ച്ച് 19ന് ആശുപത്രിയില്‍ നിന്ന് കാണാതായ സ്ത്രീയെ നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു.

ആശുപത്രി പരിസരത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി മറ്റ് രോഗികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് ശരീരാവശിഷ്ടങ്ങള്‍ ആശുപത്രി വളപ്പില്‍ നിന്നും കണ്ടെത്തി. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
അരയ്ക്ക് കീഴ്‌പോട്ടുള്ള മുഴുവന്‍ ശരീരഭാഗങ്ങളും നായ്ക്കള്‍ ഭക്ഷിച്ച നിലയിലായിരുന്നു. ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ സമയത്ത് സ്ത്രീയെ നായ്ക്കള്‍ ആക്രമിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ