scorecardresearch

ഒരു രാഷ്ട്രത്തലവന്റെ കൊലപാതകത്തെ പ്രധാനമന്ത്രി പിന്തുണയ്ക്കുന്നുണ്ടോ? സർക്കാരിന്റെ മൗനത്തെ വിമർശിച്ച് രാഹുൽ ഗാന്ധി

ഇറാനു നേരെ നടക്കുന്ന ഏകപക്ഷീയമായ ആക്രമണങ്ങളെയും, ഇറാൻ മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങൾക്കു നേരെ നടത്തുന്ന ആക്രമണങ്ങളെയും ഒരുപോലെ അപലപിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു

ഇറാനു നേരെ നടക്കുന്ന ഏകപക്ഷീയമായ ആക്രമണങ്ങളെയും, ഇറാൻ മറ്റു പശ്ചിമേഷ്യൻ രാജ്യങ്ങൾക്കു നേരെ നടത്തുന്ന ആക്രമണങ്ങളെയും ഒരുപോലെ അപലപിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു

author-image
WebDesk
New Update
Rahul Gandhi

ഫയൽ ഫൊട്ടോ

ഡൽഹി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വധിക്കപ്പെടുകയും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അതിരൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിന്റെ മൗനത്തെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോകക്രമത്തെ നിർവചിക്കുന്നതിനുള്ള മാർഗമായി ഒരു രാഷ്ട്രത്തലവനെ വധിക്കുന്നതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണയ്ക്കുന്നുണ്ടോ? എന്ന് അദ്ദേഹം ചോദിച്ചു. 

Advertisment

ഇത്തരം വിഷയങ്ങളിലെ മൗനം ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അന്തസ്സ് കുറയ്ക്കുമെന്നും രാഹുൽ ഗാന്ധി ചൊവ്വാഴ്ച പറഞ്ഞു. അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നീ രാജ്യങ്ങൾക്കിടയിൽ വർധിച്ചുവരുന്ന ശത്രുത പശ്ചിമേഷ്യയെ വലിയൊരു യുദ്ധത്തിലേക്ക് തള്ളിവിടുകയാണ്. ഇത് ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യക്കാരെയും കോടിക്കണക്കിന് ജനങ്ങളെയും അനിശ്ചിതാവസ്ഥയിലാക്കുന്നുവെന്ന് രാഹുൽ എക്സിൽ കുറിച്ചു.

Also Read: ആയുധങ്ങൾക്ക് ക്ഷാമമില്ല; എത്ര കാലം വേണമെങ്കിലും യുദ്ധം ചെയ്യാൻ അമേരിക്ക സജ്ജമെന്ന് ട്രംപ്

Advertisment

സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഒരു രാജ്യത്തിന്റെ പരമാധികാരം ലംഘിച്ചുകൊണ്ടുള്ള ആക്രമണങ്ങൾ പ്രതിസന്ധി രൂക്ഷമാക്കുകയേ ഉള്ളൂ. ഇറാനു നേരെ നടക്കുന്ന ഏകപക്ഷീയമായ ആക്രമണങ്ങളെയും, ഇറാൻ മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെയും ഒരുപോലെ അപലപിക്കണം. അക്രമം അക്രമത്തെ മാത്രമേ ജനിപ്പിക്കൂ. സംഭാഷണങ്ങളും സംയമനവും മാത്രമാണ് സമാധാനത്തിലേക്കുള്ള ഏക വഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: 13 മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്ന് എത്രയും വേഗം മടങ്ങണം; പൗരന്മാർക്ക് യുഎസ് നിർദേശം

അന്താരാഷ്ട്ര നിയമങ്ങളെയും മനുഷ്യജീവനുകളെയും സംരക്ഷിക്കുന്നതിൽ ഇന്ത്യ നിലപാട് വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. വിദേശനയം പരമാധികാരത്തിലും തർക്കങ്ങളുടെ സമാധാനപരമായ പരിഹാരത്തിലും അധിഷ്ഠിതമായിരിക്കണം. ഇതിൽ ഇന്ത്യ ഉറച്ചുനിൽക്കണമെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Also Read: എന്തുകൊണ്ട് അമേരിക്ക ഇറാനെ ആക്രമിച്ചു? ഖമനയി വധത്തിന് ശേഷം ട്രംപിന്റെ ആദ്യ പ്രതികരണം

നേരത്തെ സോണിയ ഗാന്ധിയും സമാനമായ നിലപാടിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. ഇറാൻ നേതാവിന്റെ കൊലപാതകത്തിൽ സർക്കാരിന്റെ മൗനം നിഷ്പക്ഷതയല്ല, മറിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും സോണിയ ഗാന്ധി ഇന്ത്യൻ എക്‌സ്പ്രസിൽ എഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെട്ടു.

Read More: റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം

Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: