ന്യൂഡല്‍ഹി: രാജ്യത്തെ ഉള്ളി വില വര്‍ധനവ് തന്നെ ബാധിക്കില്ലെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. നിര്‍മലയുടെ പ്രസ്താവനയ്ക്കെതിരെ ട്രോളുമായി പി.ചിദംബരം രംഗത്തെത്തി. “ഉള്ളി കഴിക്കാറില്ലെന്നാണ് ധനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. പിന്നെ, വേറെ എന്താണ് ധനമന്ത്രി കഴിക്കുന്നത്? വെണ്ണപ്പഴമാണോ അവര്‍ കഴിക്കുന്നത്?” ചിദംബരം ചോദിച്ചു.
Read Also: സാമ്പത്തിക മാന്ദ്യത്തിൽ മോദി മൗനം പാലിച്ചു, വീമ്പിളക്കാൻ മന്ത്രിമാർക്ക് വിട്ടുകൊടുത്തു: ചിദംബരം
പാർലമെന്റിൽ ഉള്ളി വിലക്കയറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിചിത്ര മറുപടിയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം നൽകിയത്. ഉള്ളിയുടെ വില തന്നെ വ്യക്തിപരമായി ബാധിക്കുന്നില്ലെന്നും വീട്ടില്‍ ഭക്ഷണത്തില്‍ ഉള്ളി അധികം ഉൾപ്പെടുത്താറുമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. രാജ്യത്ത് ദിനംപ്രതി വർധിച്ചുവരുന്ന ഉള്ളി വിലയെ ചെറുക്കാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി.
Read Also: വിശക്കുന്നു, കഴിക്കാനൊന്നുമില്ല; മഞ്ഞുവാരി തിന്ന് ചാക്കോച്ചന്, പഞ്ഞി മിഠായി അല്ലേയെന്ന് അനു സിത്താര
ഉള്ളിയുടെ ഉൽപ്പാദനം കുറയുകയും വില കുതിക്കുകയും ചെയ്യുന്ന സാഹചര്യത്തെക്കുറിച്ച് എൻസിപി എംപി സുപ്രിയ സുലെയുടെ ചോദ്യത്തോട് പ്രതികരിക്കവെ മറ്റൊരു പാർലമെന്റ് അംഗം ഇടപെട്ട് “താങ്കൾ ഉള്ളി കഴിക്കാറുണ്ടോ?” എന്ന് ചോദിക്കുകയായിരുന്നു. “ഞാൻ ഉള്ളിയും വെളുത്തുള്ളിയും അധികം കഴിക്കാറില്ല. ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്,” എന്നായിരുന്നു മന്ത്രിയുടെ മറുപടി.