ജോധ്പൂർ: ഓപ്പറേഷൻ തിയേറ്ററിനകത്ത് ഡോക്ടർമാർ തമ്മിൽ വാക്കേറ്റം. ഗർഭിണിയായ യുവതിയുടെ ശസ്ത്രക്രിയ നടക്കുന്നതിനിടെയാണ് ഡോക്ടർമാർ തമ്മിൽ വാക്കേറ്റം ഉണ്ടായത്. ജോധ്പൂരിലെ ഉമൈദ് ആശുപത്രിയിലാണ് സംഭവം.

ഗൈനക്കോളജിസ്റ്റ് ഡോ.അശോക് നേനിവാളും ഡോ.എം.എൽ.താകും തമ്മിലാണ് വാക്കുതർക്കം ഉണ്ടായത്. ശസ്ത്രക്രിയ നടക്കുകയാണെന്ന ബോധം പോലും ഇല്ലാതെയായിരുന്നു ഡോക്ടർമാരുടെ പെരുമാറ്റം. ഇതിന്റെ ദൃശ്യങ്ങൾ ഓപ്പറേഷൻ തിയേറ്ററിനകത്തുണ്ടായിരുന്ന ജീവനക്കാരിലൊരാൾ മൊബൈലിൽ ഷൂട്ട് ചെയ്ത് പുറത്തുവിടുകയായിരുന്നു. സംഭവത്തെത്തുടർന്ന് രണ്ടു ഡോക്ടർമാരെയും സസ്പെൻഡ് ചെയ്തു.

ഗർണിഭിണികളായ സ്ത്രീകളുടെ മരണത്തെത്തുടർന്ന് ഇടയ്ക്കിടെ വാർത്തകൾ നിറഞ്ഞുനിൽക്കുന്ന ആശുപത്രിയാണ് ജോധ്പൂരിലെ ഉമൈദ് ആശുപത്രി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ