ദേശീയ തലസ്ഥാനത്ത് കനത്ത മലിനീകരണത്തെ തുടര്‍ന്ന് നെഞ്ചിലെ അണുബാധ വഷളാവാതിരിക്കാന്‍ കുറച്ച് ദിവസത്തേക്ക് ദില്ലിയിൽ നിന്ന് മാറാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ഡോക്ടര്‍മാര്‍ നിർദ്ദേശിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. അവര്‍ കുറച്ച് ദിവസത്തേക്ക് ഗോവയിലേക്കോ ചെന്നൈയിലേക്കോ മാറിയേക്കാം.
വെള്ളിയാഴ്ച ഉച്ചയോടെ അവർ മാറാന്‍ സാധ്യതയുണ്ടെന്നും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരില്‍ ഒരാള്‍ അവര്‍ക്കൊപ്പം ഉണ്ടായിരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.
ഓഗസ്റ്റിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനെത്തുടർന്ന് സോണിയ ഗാന്ധി അണുബാധ കുറയാനുള്ള മരുന്നുകള്‍ എടുക്കുന്നുണ്ട് എങ്കിലും സ്ഥിരമായി ഉണ്ടാകുന്ന നെഞ്ചിലെ അണുബാധ ഡോക്ടർമാർക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്.
ദില്ലിയിലെ വായു മലിനീകരണം അവരുടെ ആസ്ത്മയെയും നെഞ്ചിന്റെ അവസ്ഥയെയും വഷളാക്കിയതിനാലാണ് ഇവിടെ നിന്ന് കുറച്ചു കാലത്തേക്ക് മാറാൻ ഡോക്ടർമാർ നിർദ്ദേശിച്ചത്.