Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്

തുടര്‍ച്ചയായി 18 മണിക്കൂര്‍ ജോലി; ഡോക്ടര്‍ രോഗിയുടെ മുന്നില്‍ വീണു മരിച്ചു

തലേദിവസം വൈകുന്നേരം ആറു മണിക്കു തുടങ്ങിയ ഷിഫ്റ്റിനിടെ അൽപം പോലും സാവോ വിശ്രമിച്ചിട്ടില്ലെന്നാണ് കൂടെ ജോലി ചെയ്യുന്നവര്‍ മാധ്യമങ്ങളോടു പറഞ്ഞത്.

suicide, kerala news

ഷാങ്‌സി (ചൈന): തുടര്‍ച്ചായി 18 മണിക്കൂര്‍ ജോലി ചെയ്ത ഡോക്ടര്‍ ഒടുവില്‍ തന്റെ രോഗിയുടെ മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു. ശ്വസന സംബന്ധമായ രോഗങ്ങളില്‍ വിദഗ്ധയായ സാവോ ബിയാക്‌സിയാങ് എന്ന 43കാരിയാണ് സ്‌ട്രോക്ക് വന്ന് മരിച്ചത്.

കുഴഞ്ഞുവീണതിനെ തുടര്‍ന്ന് പള്‍സ് നഷ്ടപ്പെടുകയായിരുന്നു. 20 മണിക്കൂര്‍ നീണ്ടുനിന്ന ചികിൽസയ്ക്കു ശേഷവും അവരുടെ ജീവന്‍ രക്ഷിക്കാനായില്ല. ഹെമറേജിനെ തുടര്‍ന്നായിരുന്നു മരണം.

ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ യൂസി ജില്ലാ ആശുപത്രിയിലെ ശ്വസനസംബന്ധ വിഭാഗത്തിന്റെ ഡപ്യൂട്ടി ഹെഡ് ആയിരുന്നു സാവോ. തലേദിവസം വൈകുന്നേരം ആറു മണിക്കു തുടങ്ങിയ ഷിഫ്റ്റിനിടെ അൽപം പോലും സാവോ വിശ്രമിച്ചിട്ടില്ലെന്നാണ് കൂടെ ജോലി ചെയ്യുന്നവര്‍ മാധ്യമങ്ങളോടു പറഞ്ഞത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Doctor dies after working 18 hours straight until she collapsed in front of her patient

Next Story
എന്റെ കൈയ്യിലുമുണ്ട് ആണവായുധ ബട്ടൺ, അത് അമർത്തിയാൽ പൊട്ടും; കിം ജോങ് ഉന്നിനു ട്രംപിന്റെ മറുപടി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express