scorecardresearch

സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവതി ചോദിക്കുന്നു; മതാടിസ്ഥാനത്തിൽ സുഹൃത്തുക്കളെ തിരഞ്ഞെടുക്കാൻ പറ്റുമോ?

കഴിഞ്ഞ ശനിയാഴ്ചയാണ് ബറേലിയിലെ ഒരു കഫേയിൽ യുവതിയുടെ ജന്മദിനാഘോഷത്തിനിടെ ഇരുപതോളം വരുന്ന സദാചാര ഗുണ്ടകൾ അതിക്രമിച്ചു കയറിയത്

കഴിഞ്ഞ ശനിയാഴ്ചയാണ് ബറേലിയിലെ ഒരു കഫേയിൽ യുവതിയുടെ ജന്മദിനാഘോഷത്തിനിടെ ഇരുപതോളം വരുന്ന സദാചാര ഗുണ്ടകൾ അതിക്രമിച്ചു കയറിയത്

author-image
WebDesk
New Update
UP Attack

ആക്രമണത്തിൻറ വീഡിയോ ദൃശ്യത്തിൽ നിന്ന്

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ കഫേയിൽ നടന്ന ജന്മദിനാഘോഷത്തിനിടെ സദാചാര ഗുണ്ടകൾ അതിക്രമം നടത്തിയ സംഭവത്തിൽ മനംനൊന്ത് 22-കാരിയായ നഴ്സിംഗ് വിദ്യാർത്ഥിനി. "എന്റെ സുഹൃത്തുക്കളെ അവരുടെ മതത്തിന്റെ അടിസ്ഥാനത്തിലാണോ ഞാൻ ഇനി തിരഞ്ഞെടുക്കേണ്ടത്?" എന്ന് ആക്രമണത്തിന് ഇരയായ യുവതി ചോദിക്കുന്നു. സംഭവത്തിന് ശേഷം കടുത്ത മാനസിക വിഷമത്തിലാണെന്നും വീടിന് പുറത്തിറങ്ങാൻ ഭയമാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

Also Read:ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധം: മിസോറാം മുഖ്യമന്ത്രി ലാൽദുഹോമ

കഴിഞ്ഞ ശനിയാഴ്ചയാണ് ബറേലിയിലെ ഒരു കഫേയിൽ യുവതിയുടെ ജന്മദിനാഘോഷത്തിനിടെ ഇരുപതോളം വരുന്ന സദാചാര ഗുണ്ടകൾ അതിക്രമിച്ചു കയറിയത്. ആഘോഷത്തിൽ രണ്ട് മുസ്ലീം യുവാക്കൾ പങ്കെടുത്തതാണ് അക്രമിസംഘത്തെ പ്രകോപിപ്പിച്ചത്. 'ലൗ ജിഹാദ്' ആരോപിച്ച് കഫേ ജീവനക്കാരെയും യുവതിയുടെ സുഹൃത്തുക്കളെയും സംഘം മർദ്ദിക്കുകയും കഫേ അടിച്ചുതകർക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Also Read:ഉന്നാവ് പീഡനക്കേസ്: സെൻഗാറിന് തിരിച്ചടി, ശിക്ഷ മരവിപ്പിച്ച ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

 "എന്റെ സുഹൃത്തുക്കൾ അപമാനിക്കപ്പെടുകയും മർദ്ദനത്തിന് ഇരയാവുകയും ചെയ്തതിൽ എനിക്ക് അതിയായ ലജ്ജ തോന്നുന്നു. പേടി കാരണം ഞാൻ ഇപ്പോൾ വീടിനുള്ളിൽ തന്നെ കഴിയുകയാണ്," അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായ യുവതി പറഞ്ഞു. തന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ആഘോഷം സംഘടിപ്പിച്ചതെന്നും, തന്റെ സുഹൃത്തുക്കൾ ആരൊക്കെയെന്ന് അവർക്കറിയാമെന്നും യുവതി വ്യക്തമാക്കി. "സുഹൃത്തുക്കളോടൊപ്പമുള്ള ചിത്രങ്ങൾ ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. എന്റെ വീട്ടുകാർക്ക് ഇല്ലാത്ത എന്ത് പ്രശ്നമാണ് ഈ നാട്ടുകാർക്കുള്ളത്? ആരാണ് ഇവർക്ക് മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ അധികാരം നൽകിയത്?" യുവതി ചോദിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ കേസിലെ പ്രധാന പ്രതികളായ ഋഷഭ് താക്കൂർ, ദീപക് പഥക് എന്നിവർ ഇപ്പോഴും ഒളിവിലാണ്. അക്രമികൾക്ക് ബജ്‌രംഗ് ദളുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നെങ്കിലും സംഘടന അത് നിഷേധിച്ചു.

Also Read:ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ സുപ്രീം കോടതി ഇടപെടൽ; പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചു

തുടക്കത്തിൽ, സമാധാന ലംഘനം ആരോപിച്ച് പാർട്ടിയിൽ പങ്കെടുത്ത രണ്ട് മുസ്ലീം യുവാക്കളെയും കഫേ ഉടമയെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് അക്രമികൾക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

ബദായൂം സ്വദേശിനിയായ ഈ യുവതി കഴിഞ്ഞ നാല് വർഷമായി ബറേലിയിലെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. എന്നാൽ ഈ സംഭവത്തിന് ശേഷം സുരക്ഷാ കാരണങ്ങളാൽ ഹോസ്റ്റൽ വിടുകയും പഠനം നിർത്തിവെച്ച് ബന്ധുവീട്ടിലേക്ക് മാറുകയും ചെയ്തു. തന്റെ പ്രതിച്ഛായ തകർക്കപ്പെട്ടതായും ഈ ആഘാതത്തിൽ നിന്ന് മുക്തയാകാൻ പ്രയാസപ്പെടുകയാണെന്നും യുവതി കൂട്ടിച്ചേർത്തു.

Read More: ഉന്നാവോ കേസ്: സെംഗറിന് ജാമ്യം നൽകിയതിനെതിരെ സിബിഐ സുപ്രീം കോടതിയിൽ

Uttar Pradesh Moral Policing

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: