കോവിഡ്: ഡിഎംകെ എംഎൽഎ ജെ.അൻപഴകൻ അന്തരിച്ചു

കരുണാനിധിയുടെയും മകൻ സ്റ്റാലിന്റെയും അടുത്ത സഹായിയായിരുന്നു അൻപഴകൻ

coronavirus, covid-19, dmk, india lockdown, tamil nadu, iemalayalam, ഐഇ മലയാളം

ചെന്നൈ: ഡി‌എം‌കെ എം‌എൽ‌എയും പാർട്ടിയുടെ ഏറ്റവും ശക്തനായ നേതാവുമായ ജെ.അൻ‌പഴകൻ അന്തരിച്ചു. ബുധനാഴ്ച രാവിലെ ചെന്നൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. 62-ാം ജന്മദിനത്തിലാണ് അദ്ദേഹത്തിന്റെ അന്ത്യം.

കടുത്ത ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

Read More: കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്; വുഹാനെ മറികടന്ന് മഹാരാഷ്ട്ര

വെള്ളിയാഴ്ച ഡിഎംകെ മേധാവി എം.കെ.സ്റ്റാലിനും സംസ്ഥാന ആരോഗ്യമന്ത്രി സി.വിജയബാസ്കറും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. നഗരത്തിലെ ചെപാക്-ട്രിപ്ലിക്കെയ്ൻ അസംബ്ലി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് അൻ‌പഴകൻ ലോക്ക്ഡൗണ്‍ കാലയളവിൽ തന്റെ പാർട്ടിയുടെ നിരവധി ക്ഷേമ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. ഏകദേശം 15 വർഷം മുമ്പ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയ്ക്ക് വെല്ലുവിളിയായത്.

ഒരു പരമ്പരാഗത ഡിഎംകെ കുടുംബത്തിൽ നിന്നുള്ള അൻപഴകന്റെ പിതാവ് ജയരാമനും ഡിഎംകെ പ്രവർത്തകനാണ്. അടിയന്തരാവസ്ഥയിൽ പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട ജയരാമനെ കുറിച്ച് ദിവസങ്ങൾക്ക് മുൻപ് എം.കെ.സ്റ്റാലിൻ പരാമർശിച്ചിരുന്നു. “അച്ഛൻ പാർട്ടിക്ക് വേണ്ടി ചെയ്തതിനേക്കാൾ കൂടുതൽ അൻപഴകൻ ചെയ്തു,” സ്റ്റാലിൻ പറഞ്ഞു.

അന്തരിച്ച ഡിഎംകെ സ്ഥാപകൻ എം.കരുണാനിധിയുടെ പ്രിയപ്പെട്ടവനായിരുന്നു ജയരാമൻ എങ്കിൽ, കരുണാനിധിയുടെയും മകൻ സ്റ്റാലിന്റെയും അടുത്ത സഹായിയായിരുന്നു അൻപഴകൻ. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ചെന്നൈയിൽ ഡി‌എം‌കെയ്ക്കായി വമ്പിച്ച പരിപാടികളും പ്രതിഷേധങ്ങളും സംഘടിപ്പിച്ച അൻപഴകൻ, ചെന്നൈ നഗരത്തിലെ പാർട്ടിയുടെ വളർച്ചയിലും പ്രവർത്തനങ്ങളിലും പ്രധാന പങ്കുവഹിച്ചു.

“അൻ‌പഴകൻ‌ കായികരംഗത്തും ഒരു പ്രധാനിയായിരുന്നു, അദ്ദേഹം ഒരു കായികതാരമായിരുന്നു. ഐ‌പി‌എൽ ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ സമയം കണ്ടെത്തുമ്പോഴെല്ലാം കലൈഞ്ജർ (പരേതനായ കരുണാനിധി), അൻപഴകനോട് കൂട്ടുവരാൻ നിർബന്ധിക്കാറുണ്ടായിരുന്നു. പാർട്ടിയുടെ ഉജ്ജ്വല പ്രഭാഷകനായിരുന്നു അദ്ദേഹം, സംസ്ഥാന നിയമസഭയിൽ മൂന്ന് തവണ നിയമസഭാ നടപടികളിൽ വളരെ സജീവമായിരുന്നു,” സ്റ്റാലിന്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞു.

അൻപഴകന്റെ നിര്യാണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി അനുശോചനം രേഖപ്പെടുത്തി.

Read in English: DMK’s powerful leader and MLA in Chennai, J Anbazhagan, dies of Covid-19

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Dmks powerful leader and mla in chennai j anbazhagan dies of covid 19

Next Story
അതിർത്തിയിൽ അയവ്; ഇന്ത്യ-ചൈന സൈന്യങ്ങൾ പിന്നോട്ട്India china border dispute, LAC stand off, Ladakh, China, India China border, Chinese troops, Line of Actual Control, Indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com