എംഎല്‍എമാരെ പരസ്യമായി ലേലം വിളിച്ച് എംകെ സ്റ്റാലിന്‍; തമിഴ്നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കുകയും രണ്ടായിരം രൂപയുടെ നേട്ടുകള്‍ നിയമസഭയില്‍ വാരിയെറിയുകയും ചെയ്തു

ചെന്നൈ: വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ടു തമിഴ്നാട് നിയമസഭയിൽ ബഹളം. തമിഴ്‌നാട്ടില്‍ എ​​​ട​​​പ്പാ​​​ടി പ​​​ള​​​നി സാ​​​മി സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച വിശ്വാസ വോട്ടെടുപ്പില്‍ എംഎല്‍എമാര്‍ കോഴവാങ്ങിയെന്ന ആരോപണം എം.കെ. സ്റ്റാലിൻ സഭയിൽ ഉന്നയിച്ചു. തുടര്‍ന്ന് എംഎല്‍മാരെ നിയമസഭയില്‍ വെച്ച് ലേലം വിളിച്ച് കളിയാക്കിയ എംകെ സ്റ്റാലിനെ നിയമസഭയില്‍ നിന്ന് പുറത്താക്കി. പിന്നാലെ നിയമസഭയ്ക്ക് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സ്റ്റാലിനേയും എംഎല്‍എമാരേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കോടതിയുടെ മുന്നിലുള്ള വിഷയം സഭയിൽ പരിഗണക്കാനാക്കില്ലെന്ന് സ്പീക്കർ അറിയിച്ചു. ഇതേതുടർന്നു പ്ലക്കാർഡുകളുമായി പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കുകയും രണ്ടായിരം രൂപയുടെ നേട്ടുകള്‍ നിയമസഭയില്‍ വാരിയെറിയുകയും ചെയ്തു.

പ​​​ള​​​നി​​​സ്വാ​​​മി​​​യെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ എംഎല്‍എമാര്‍ കോഴ വാങ്ങിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ഒരു വാര്‍ത്താചാനല്‍ പുറത്തുവിട്ടിരുന്നു. ത​​​നി അ​​​ര​​​സ്, ക​​​രു​​​ണാ​​​സ്, ത​​​മീ​​​മു​​​ൽ അ​​​ൻ​​​സാ​​​രി എ​​​ന്നീ എം​​​എ​​​ൽ​​​എ​​​മാ​​​ർ 10 കോ​​​ടി രൂ​​​പ വാ​​​ങ്ങി​​​യെ​​​ന്നായിരുന്നു മാധ്യമപ്രവര്‍ത്തകനോട് ശ​​​ര​​​വ​​​ണ​​​ൻ വെളിപ്പെടുത്തിയത്. ഇതിന്റെ ദൃ​​​ശ്യ​​​ങ്ങ​​​ളാ​​​ണു കഴിഞ്ഞ ദിവസം പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. സംഭവത്തിൽ പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ അ​​​ണ്ണാ ഡി​​​എം​​​കെ സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Dmks mk stalin raised issue of cash for vote mla sting in tn assembly

Next Story
കർഷക പ്രക്ഷോഭം; ശിവ്‌രാജ് സിങ് ചൗഹാന്‍ മൻസോറിൽ, നിരോധനാജ്ഞ നീക്കിShivraj Singh Chouhan, madhya pradesh
The moderation of comments is automated and not cleared manually by malayalam.indianexpress.com