/indian-express-malayalam/media/media_files/uploads/2017/06/tamilnadu.jpg)
ചെന്നൈ: വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ടു തമിഴ്നാട് നിയമസഭയിൽ ബഹളം. തമിഴ്‌നാട്ടില്‍ എടപ്പാടി പളനി സാമി സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച വിശ്വാസ വോട്ടെടുപ്പില്‍ എംഎല്‍എമാര്‍ കോഴവാങ്ങിയെന്ന ആരോപണം എം.കെ. സ്റ്റാലിൻ സഭയിൽ ഉന്നയിച്ചു. തുടര്‍ന്ന് എംഎല്‍മാരെ നിയമസഭയില്‍ വെച്ച് ലേലം വിളിച്ച് കളിയാക്കിയ എംകെ സ്റ്റാലിനെ നിയമസഭയില്‍ നിന്ന് പുറത്താക്കി. പിന്നാലെ നിയമസഭയ്ക്ക് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സ്റ്റാലിനേയും എംഎല്‍എമാരേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കോടതിയുടെ മുന്നിലുള്ള വിഷയം സഭയിൽ പരിഗണക്കാനാക്കില്ലെന്ന് സ്പീക്കർ അറിയിച്ചു. ഇതേതുടർന്നു പ്ലക്കാർഡുകളുമായി പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കുകയും രണ്ടായിരം രൂപയുടെ നേട്ടുകള്‍ നിയമസഭയില്‍ വാരിയെറിയുകയും ചെയ്തു.
പളനിസ്വാമിയെ പിന്തുണയ്ക്കാൻ എംഎല്‍എമാര്‍ കോഴ വാങ്ങിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ഒരു വാര്‍ത്താചാനല്‍ പുറത്തുവിട്ടിരുന്നു. തനി അരസ്, കരുണാസ്, തമീമുൽ അൻസാരി എന്നീ എംഎൽഎമാർ 10 കോടി രൂപ വാങ്ങിയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകനോട് ശരവണൻ വെളിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങളാണു കഴിഞ്ഞ ദിവസം പുറത്തുവന്നത്. സംഭവത്തിൽ പ്രതിപക്ഷമായ അണ്ണാ ഡിഎംകെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.