ചെന്നൈ: എടപ്പാടി കെ. പളനിസാമി സർക്കാര്‍ ഒരാഴ്​ചക്കകം ഭൂരിപക്ഷം തെളിയിക്കണമെന്ന് തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയില്ലെങ്കില്‍ കോടതിയിലേക്ക് നീങ്ങുമെന്നും ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ ചെന്നൈയില്‍ പറഞ്ഞു.

ഗവർണർ സി. വിദ്യാസാഗർ റാവുവി​നെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പളനിസാമി സര്‍ക്കാരിന് 114 എംഎല്‍എമാരുടെ പിന്തുണ ഉളളപ്പോള്‍ 119 എംഎല്‍മാര്‍ സര്‍ക്കാരിന് എതിരാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശം നല്‍കാന്‍ ഗവര്‍ണര്‍ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാംതവണയാണ്​ ഡി.എം.കെ ഇതേ വിഷയത്തിൽ ഗവർണറെ സന്ദർശിക്കുന്നത്​. സ്​റ്റാലി​ന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ കോൺഗ്രസ്​, ഇന്ത്യൻ യൂനിയൻ മുസ്​ലിം ലീഗ്​ കക്ഷികളുടെ നേതാക്കളുമുണ്ടായിരുന്നു. നിയമസഭയിൽ സർക്കാറി​​ന്റെ ഭൂരിപക്ഷം സംബന്ധിച്ച കണക്ക്​ അറിയാത്ത ഗവർണറെ തമിഴ്​നാടി​ന്​ ആവശ്യമില്ലെന്ന്​ ചെന്നൈയിൽ സ്വകാര്യചടങ്ങിൽ പ​ങ്കെടുക്കവെ സ്​റ്റാലിൻ തുറന്നടിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ