/indian-express-malayalam/media/media_files/uploads/2018/11/DMK-cats-003.jpg)
ചെന്നൈ: ഡ്രാവിഡ മുന്നേറ്റം കഴകം (ഡിഎംകെ) നേതാവ് എം.കെ സ്റ്റാലിനുമായി സിപിഎം നേതാവ് സീതാറാം യെച്ചൂരി കൂടിക്കാഴ്ച്ച നടത്തി. ചെന്നൈയില്‍ സ്റ്റാലിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. വരുന്ന തിരഞ്ഞെടുപ്പുകളില്‍ രണ്ട് പാര്‍ട്ടികളും ഒന്നിച്ച് നിന്ന് മത്സരിക്കുമെന്ന് യെച്ചൂരി പ്രതികരിച്ചു. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'തമിഴ്നാട്ടില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ഡി.എം.കെയുമായി ഒന്നിച്ച് നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചു. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തിനും നീതിക്കും ഒത്തൊരുമയ്ക്കും, രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളുടെ രക്ഷയ്ക്കും വേണ്ടി ഒന്നിച്ച് നില്‍ക്കും,' യെച്ചൂരി പറഞ്ഞു.
കൂടിക്കാഴ്ച്ചയെ കുറിച്ച് സ്റ്റാലിനും ട്വിറ്ററിലൂടെ പ്രതികരിച്ചു. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാനായി ഒന്നിച്ച് നില്‍ക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തതായി സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. സിപിഎമ്മിന്റെ ഈ നീക്കം ദേശീയതലത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ്. ബിജെപിക്കെതിരായ മഹാസഖ്യത്തിൽ ഡിഎംകെയെ ഉറപ്പിച്ചു നിറുത്തുക എന്ന ഉദ്ദേശ്യം ഇതിനു പിന്നിലുണ്ട്.
Had a good meeting with @SitaramYechury. We discussed in detail about the alliance in order to defeat the BJP government at the Centre in the 2019 General Elections. #RoadTo2019pic.twitter.com/uipkepTyJ2
— M.K.Stalin (@mkstalin) November 13, 2018
ഡിഎംകെയുമായി സഖ്യത്തിന് സിപിഎം ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം നേരത്തെ സ്റ്റാലിൻ പറഞ്ഞിരുന്നു. നവംബര്‍ 9ന് സ്റ്റാലിന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ബിജെപിക്കെതിരെ ഒരു മഹാസഖ്യ സാധ്യത തേടിയായിരുന്നു കൂടിക്കാഴ്ച്ച. ബിജെപി വിരുദ്ധ ചേരികള്‍ നവംബര്‍ 22ന് രാജ്യതലസ്ഥാനത്ത് ചേരുമെന്ന് നായിഡു വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.