scorecardresearch

ബിഹാറിലെ രണ്ട് ജവാന്മാരുടെ പെണ്‍മക്കളെ ജില്ലാ മജിസ്ട്രേറ്റ് ദത്തെടുത്തു

മജിസ്ട്രേറ്റ് ഇനായത്ത് ഖാനാണ് കുട്ടികളെ ദത്തെടുത്തത്

പട്ന: പുല്‍വാമയില്‍ വീരമൃത്യു വരിച്ച രണ്ട് ജവാന്മാരുടെ പെണ്‍മക്കളെ ഷെയ്ഖ്പുര ജില്ലാ മജിസ്ട്രേറ്റ് ദത്തെടുത്തു. മജിസ്ട്രേറ്റ് ഇനായത്ത് ഖാനാണ് കുട്ടികളെ ദത്തെടുത്തത്. ജീവിതകാലം മുഴുവന്‍ കുട്ടികളുടെ വിദ്യാഭസത്തിന്റേയും മറ്റുളള ചെലവും ഇനായത്ത് ഖാന്‍ വഹിക്കും.

ബിഹാറിലെ ഷെയ്ഖ്പുരയില്‍ നിന്നുളള രത്തന്‍ കുമാര്‍ ഠാക്കൂര്‍, സഞ്ജയ് കുമാര്‍ സിന്‍ഹ എന്നിവരുടെ കുട്ടികളെയാണ് ദത്തെടുത്തത്. വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് തന്റെ രണ്ട് ദിവസത്തെ ശമ്പളവും ഇനായത്ത് സംഭാവന ചെയ്തിരുന്നു.

ഷെയ്ഖ്പുരയില്‍ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ ഒരു ബാങ്ക് അക്കൗണ്ടും തുറന്നിട്ടുണ്ട്. ജവാന്മാരുടെ കുടുംബത്തെ സഹായിക്കാന്‍ ആഗ്രഹമുളളവര്‍ക്ക് ഈ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാം. രണ്ട് ജവാന്മാരുടെ കുടുംബത്തിന് വേണ്ടിയാണ് ബാങ്ക് അക്കൗണ്ട് തുടങ്ങിയത്. മാര്‍ച്ച് 10 വരെ പണം ശേഖരിച്ച് ഈ തുക രണ്ട് പേരുടേയും കുടുംബത്തിന് കൈമാറും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Dm of bihars sheikhpura adopts daughters of 2 martyrs