ന്യൂയോർക്ക്: ദീപാവലി പ്രമാണിച്ച് ഐക്യരാഷ്ട്ര സഭയുടെ തപാൽ വകുപ്പ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി. ഒക്ടോബർ 19നാണ് ഐക്യരാഷ്ട്ര സഭയുടെ തപാൽ വകുപ്പ് ദീപാവലി സ്റ്റാമ്പുകൾ പുറത്തിറക്കിയത്.

നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം ദിനം പ്രതി നടക്കുന്നുണ്ട്. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായ ദീപാവലിയെ ഇന്ത്യയിൽ വെളിച്ചത്തിന്റെ ഉത്സവമായാണ് ആഘോഷിക്കുന്നത്. ദീപാവലി പ്രമാണിച്ച് സ്റ്റാമ്പുകൾ പുറത്തിറക്കിയ ഐക്യരാഷ്ട്ര സഭക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് ഇന്ത്യയുടെ പ്രതിനിധി​ സയ്യിദ് അക്ബറുദ്ദീൻ ട്വിറ്ററിൽ കുറിച്ചു.

പത്ത് സ്റ്റാമ്പുകൾ അടങ്ങുന്ന ഒരു ഷീറ്റിന് 1.15 യുഎസ് ഡോളറാണ് വില. ദീപാവലിക്ക് തെളിയിക്കുന്ന ചിരാത് വിളക്കുകളാണ് സ്റ്റാമ്പുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിരാത് വിളക്കിന്റെ പിന്നിലായി ഐക്യരാഷ്ട്ര സഭയുടെ കെട്ടിടതിൽ ‘ഹാപ്പി ദിവാലി’ എന്ന് എഴുതിയിരിക്കുന്ന ചിത്രവും സറ്റാമ്പിൽ കാണാം.

ദിവാലി എന്നും ദീപാവലി എന്നും അറിയപ്പെടുന്ന ഉത്സവം വെളിച്ചങ്ങളുടെ ഉത്സവമായാണ് ആഘോഷിക്കുന്നത്. ഇന്ത്യയിലും ലോകത്തിന്റെ വിവിധകോണിലുളള ആളുകളും ഈ ഉത്സവം ആഘോഷിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭ അധികൃതർ സ്റ്റാമ്പിനൊപ്പം വിവരണമായി എഴുതിയിരിക്കുന്നത്.

ദിപാവലി ഉത്സവകാലത്ത് തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായി ‘ദിയ’ എന്ന വിളിക്കുന്ന കളിമണ്ണ് കൊണ്ടുണ്ടാക്കിയ ചിരാത് വിളക്ക് തെളിയിക്കാറുണ്ട്. പുതുവർഷത്തിന്റെ ആരംഭമായും ചില മത വിശ്വാസികൾ ദീപാവലി ആഘോഷിക്കാറുണ്ട്.

ഐക്യ രാഷ്ട്ര സഭയുടെ തപാൽ വകുപ്പ് 2016 ഒക്ടോബറിൽ ദീപാവലി പ്രമാണിച്ച് സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. ഇന്തോ-അമേരിക്കൻ കമ്മ്യൂണിറ്റിയും അമേരിക്കൻ നിയമനിർമ്മാതാക്കളും നടത്തിയ പ്രയത്നത്തിന്റെ ഫലമായിട്ടാണ് ഐക്യരാഷ്ട്ര സഭയുടെ തപാൽ വകുപ്പ് ദീപാവലി സ്റ്റാമ്പ് പുറത്തിറക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ