/indian-express-malayalam/media/media_files/2025/12/10/deepavali-2025-12-10-16-26-04.jpg)
പൈതൃക പട്ടികയിൽ ദീപാവലി (Pixabay)
ന്യൂഡൽഹി: ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി യുനെസ്‌കോ. യുനെസ്കോയുടെ 20-ാമത് സാംസ്‌കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിലാണ് സുപ്രധാന തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകുമെന്ന് ഡൽഹി കല, സാംസ്‌കാരിക, ഭാഷാ മന്ത്രി കപിൽ മിശ്ര പറഞ്ഞു.
Also Read:നിലവിലെ മാധ്യമ പ്രവർത്തനം ദൗർഭാഗ്യകരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
"ഇന്ത്യയുടെ പ്രധാന സാംസ്‌കാരിക ഉത്സവമായ ദീപാവലിയെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താനുള്ള സുപ്രധാന തീരുമാനമാണ് യുനെസ്കോ എടുത്തിട്ടുള്ളത്. ഈ തീരുമാനം ഇന്ത്യൻ സമൂഹത്തിനും സാംസ്‌കാരിക പൈതൃകത്തിനും അഭിമാന നിമിഷമാണ്", കപിൽ മിശ്ര കൂട്ടിച്ചേർത്തു.ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത, വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ എന്നിവർക്കൊപ്പം കേന്ദ്ര സാംസ്‌കാരിക -ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, യുനെസ്കോയുടെ ഡയറക്‌ടർ ജനറൽ ഡോ ഖാലിദ് അൽ എനാനി, യുനെസ്കോയുടെ ഇന്ത്യൻ പ്രതിനിധി വിശാൽ വി ശർമ്മ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
Also Read: ഇൻഡിഗോ വിമാന റദ്ദാക്കൽ: വിശദീകരണം നൽകാൻ ഡിജിസിഎ 24 മണിക്കൂർ കൂടി സാവകാശം നൽകി
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയ സഹകരണത്തോടെയാണ് ഡൽഹിയിൽ പൈതൃക സമ്മേളനം നടക്കുന്നത്. 2025 ഡിസംബർ 13 വരെയാണ് നടക്കുന്നത്. സംസ്‌കാരങ്ങള്‍ക്ക് നല്‍കുന്ന അംഗീകാരത്തേക്കാൾ അവയുടെ സംരക്ഷണത്തിനുള്ള ആഹ്വാനമാണ് യുനെസ്‌കോയുടെ പട്ടിക എന്ന് യുനെസ്‌കോ അറിയിച്ചിരുന്നു.
Also Read:അനധികൃത കുടിയേറ്റക്കാരിയെന്ന് മുദ്രകുത്തി നാടുകടത്തി; നിറവയറുമായി സുനാലി സ്വന്തം മണ്ണിൽ മടങ്ങിയെത്തി
യുനെസ്കോയുടെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. "ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരും യുനെസ്‌കോയുടെ പ്രഖ്യാപനത്തിൽ ആവേശഭരിതരാണ്. ദീപാവലി രാജ്യത്തിൻറ സംസ്കാരവുമായി അടുത്ത ബന്ധമുള്ളതാണ്. അത് നമ്മുടെ നാഗരികതയുടെ ആത്മാവാണ്. അത് പ്രകാശത്തെയും നീതിയെയും വ്യക്തിപരമാക്കുന്നു. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ദീപാവലി ഉൾപ്പെടുത്തുന്നത് ഉത്സവത്തിന്റെ ആഗോള ജനപ്രീതിക്ക് കൂടുതൽ സംഭാവന നൽകും."- മോദി എക്സിൽ കുറിച്ചു.
Read More:'പുസ്തകം അത് എടുത്ത് വായിക്കുന്ന ഒരാൾക്കുള്ളതാണ്'; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us