കൊച്ചി: ഏഴാം ശമ്പള കമ്മിഷന്റെ ആനുകൂല്യത്തിന്റെ പരിധി വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ ഉത്തരവായി. കേന്ദ്ര-സംസ്ഥാന സർവ്വകലാശാലകളിലെ 7.5 ലക്ഷം വരുന്ന അദ്ധ്യാപകർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.

38 ഭേദഗതികളാണ് ശമ്പള കമ്മിഷൻ ശുപാർശകളുടെ മുകളിൽ അംഗീകരിച്ചിരിക്കുന്നത്. 329 സർവ്വകലാശാലകളിലെയും 13000 ത്തോളം കോളേജുകളിലെയും അദ്ധ്യാപകർക്കാണ് ഇതുവഴി വേതനം വർദ്ധിക്കുക.

ഇതുവഴി 30748 കോടി രൂപയുടെ അധികബാധ്യതയാണ് സർക്കാരിന് ഉണ്ടാവുക. അധിക അലവൻസുകൾ നൽകുന്നത് വഴിയാണ് ശമ്പളക്കമ്മിഷന്റെ ശുപാർശകളേക്കാൾ 1400 കോടിയുടെ അധികബാധ്യത സർക്കാരിന് ഉണ്ടാവുക.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ