scorecardresearch

കര്‍ഷകര്‍ക്ക് കൈ നല്‍കി അംബാനിമാരെ കെട്ടിപ്പിടിക്കുന്ന മോദി; പരിഹാസവുമായി ദിവ്യ സ്പന്ദന വീണ്ടും

കോര്‍പറേറ്റ് ഭീമന്മാരുടെ മേധാവികളെ നെഞ്ചോട് ചേര്‍ക്കുന്ന മോദി കര്‍ഷകരെയും സ്ത്രീസുരക്ഷയെയും തള്ളിക്കളയുന്നതടക്കമുള്ളതിനെ രൂക്ഷമായി പരിഹസിക്കുന്നതാണ് വീഡിയോ

കോര്‍പറേറ്റ് ഭീമന്മാരുടെ മേധാവികളെ നെഞ്ചോട് ചേര്‍ക്കുന്ന മോദി കര്‍ഷകരെയും സ്ത്രീസുരക്ഷയെയും തള്ളിക്കളയുന്നതടക്കമുള്ളതിനെ രൂക്ഷമായി പരിഹസിക്കുന്നതാണ് വീഡിയോ

author-image
WebDesk
New Update
divya spandana, pm modi campaign, pm modi campaign today, pm modi campaign live, pm modi booth campaign, pm modi speech today, pm modi news, pm modi news today, pm modi, pm modi india, pm narendra modi, pm narendra modi campaign, pm narendra modi booth campaign, pm narendra modi speech today, pm narendra modi campaign live, pm narendra modi live, pm narendra modi live news

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി ദിവ്യ സ്പന്ദന വീണ്ടും. മോദിയെ വിമര്‍ശിച്ചതിന് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ ഐടി സെല്‍ വിഭാഗം മേധാവിയായ ദിവ്യ വീണ്ടും ട്രോളുമായെത്തിയത്. ട്രോള്‍ വീഡിയോയിലൂടെയാണ് ഇത്തവണ മോദിയെ പരിഹസിച്ചിരിക്കുന്നത്.

Advertisment

കോർപറേറ്റ് ഭീമന്മാരുടെ മേധാവികളെ നെഞ്ചോട് ചേര്‍ക്കുന്ന മോദി കര്‍ഷകരെയും സ്ത്രീസുരക്ഷയെയും തള്ളിക്കളയുന്നതടക്കമുള്ളതിനെ രൂക്ഷമായി പരിഹസിക്കുന്നതാണ് വീഡിയോ. വിദേശ യാത്ര, ജിഎസ്ടി, പെട്രോള്‍ വില, 15 ലക്ഷം ഡെപോസിറ്റ്, എന്നിവയെ ഒക്കെ കണക്കിന് വീഡിയോയില്‍ പരിഹസിക്കുന്നുണ്ട്. അതേസമയം, കോടികള്‍ അഴിമതി നടത്തി രാജ്യം വിട്ട നീരവ് മോദി, മെഹുല്‍ ചോക്സി, വിജയ് മല്യ എന്നിവരെയും ദിവ്യ വീഡിയോയില്‍ കളിയാക്കി. ആള്‍കൂട്ട കൊല ആസ്വദിക്കുന്നതായും വീഡിയോയില്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ദിവ്യ സ്പന്ദന മോദിയെ കള്ളനെന്ന് വിളിച്ചതിന് ഉത്തര്‍പ്രദേശ് പൊലീസ് രാജ്യദ്രോഹത്തിന് കേസെടുത്തത്. എന്നാല്‍, ഈ നടപടി പുരോഗമിക്കവേ താന്‍ പറഞ്ഞ നിലപാടില്‍ നിന്ന് മാറില്ലെന്ന് ദിവ്യ വീണ്ടും ആവര്‍ത്തിച്ചതോടെ ബിജെപി സമ്മര്‍ദ്ദത്തിലാവുകയായിരുന്നു.

ഇതിനിടെ ദിവ്യ കോണ്‍ഗ്രസിലെ സോഷ്യല്‍ മീഡിയ മേധാവി സ്ഥാനം രാജിവച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് അത്തരമൊരു തീരുമാനം താന്‍ കൈകൊണ്ടിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും പറഞ്ഞ് ഇവര്‍ രംഗത്ത് വന്നിരുന്നു.

Advertisment

Narendra Modi Congress Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: