ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റമൊന്നും തന്നെ സ്പര്‍ശിക്കില്ലെന്ന് വിളിച്ചു പറയുകയാണ് ദിവ്യ സ്പന്ദന. കേസിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ബിജെപിയേയും പ്രധാനമന്ത്രി മോദിയേയും വിമര്‍ശിക്കുന്നത് കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ചീഫ്.

ട്വിറ്ററിലൂടെയാണ് ബി.ജെ.പിയയ്ക്കെതിരെ പരിഹാസവുമായി വീണ്ടും രംഗത്തെത്തിയത്. സോണി പിക്ചേഴ്സ് നിര്‍മിച്ച് ടോം ഹാര്‍ഡി അഭിനയിച്ച മാര്‍വെല്‍ കോമിക്സിലെ ‘വെനം’ സിനിമയുടെ പേരുവെച്ചാണ് പുതിയ ട്രോള്‍.

സോണി പിക്‌ചേഴ്‌സും ബിജെപിയും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിലാണ് ട്വീറ്റ്. വെനം (വിഷം) നിർമ്മിച്ചത് തങ്ങളാണെന്ന് സോണി പിക്ചേഴ്സ് പറയുമ്പോള്‍ ബി.ജെ.പി.യുടെ മറുപടി ഞങ്ങളത് കഴിഞ്ഞ നാലുകൊല്ലമായി ഇന്ത്യയില്‍ ചെയ്യുകയാണെന്നാണ്. അതായത് കഴിഞ്ഞ നാലു വര്‍ഷമായി അധികാരമുപയോഗിച്ച് ബി.ജെപി. ഇന്ത്യയില്‍ വിഷം തുപ്പുകയാണൊണ് സ്പന്ദനയുടെ വിമര്‍ശനം.

റാഫേല്‍ കരാറില്‍ ആരോപണമുയര്‍ന്ന മോദിയെ കള്ളനെന്ന് വിളിച്ച് നേരത്തെ ദിവ്യ സ്പന്ദന രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ദിവ്യയ്ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു. ഇതിന് പിന്നാലെ ദിവ്യ സ്പന്ദന കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചന്നെ തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത്തരം അപവാദങ്ങള്‍ക്കിടയിലാണ് ദിവ്യ ബിജെപിയെ ട്രോളി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്തെ പ്രശ്‌നങ്ങളെ അവഗണിച്ച് അംബാനിമാരോടും നീരവ് മോദിമാരോടും ചങ്ങാത്തം കൂടുകയാണ് മോദി എന്നും കഴിഞ്ഞ ദിവസം ദിവ്യ പരിഹസിച്ചിരുന്നു. ട്രോള്‍ വീഡിയോയിലൂടെയായിരുന്നു പരിഹാസം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ