മാനനഷ്ട കേസ്; ദിവ്യ സ്പന്ദനയ്ക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക് 50 ലക്ഷം രൂപ പിഴയായി നൽകണം

50 ലക്ഷം രൂപയാണ് ബെംഗളൂരു സിറ്റി സിവില്‍ കോടതി പിഴയായി വിധിച്ചിരിക്കുന്നത്

ബെംഗളൂരു: കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവിയും നടിയുമായ ദിവ്യ സ്പന്ദനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്കിനും അവരുടെ കന്നഡ ചാനലായ സുവര്‍ണ ന്യൂസ് 24×7 നും പിഴ. 2013 ല്‍ രമ്യ ഫയല്‍ ചെയ്ത കേസിലാണ് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക് പിഴ അടയ്‌ക്കേണ്ടത്. 50 ലക്ഷം രൂപയാണ് ബെംഗളൂരു സിറ്റി സിവില്‍ കോടതി പിഴയായി വിധിച്ചിരിക്കുന്നത്.

‘ബെറ്റിങ് റാണിയാരു’ (ബെറ്റിങ് രാജ്ഞി) എന്ന പ്രത്യേക പരിപാടിയിലൂടെ അപകീര്‍ത്തിപെടുത്തി എന്നതാണ് കേസ്. 2013ലെ ഐപിഎല്‍ ഒത്തുകളി വിവാദവുമായി ദിവ്യ സ്പന്ദനയെ തെറ്റായി ബന്ധിപ്പിച്ചു എന്നാണ് ആരോപണം. ദിവ്യ സ്പന്ദനയെ ഐപിഎല്‍ ഒത്തുകളി – കോഴ വിവാദങ്ങളുമായി ബന്ധപ്പിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളോ പരിപാടികളോ ടെലികാസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറായിരിക്കെ ദിവ്യ സ്പന്ദന ഐപിഎല്‍ കാണാനെത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും വാര്‍ത്തയില്‍ ഉപയോഗിച്ചിരുന്നു. ദിവ്യ സ്പന്ദനയെ വാര്‍ത്തയിലൂടെ നേരിട്ട് പരാമര്‍ശിക്കുന്നില്ല എന്നും വാര്‍ത്തയിലൂടെ ദിവ്യയ്ക്ക് യാതൊരു ദോഷവുമുണ്ടായിട്ടില്ല എന്നും ഏഷ്യാനെറ്റ് വാദിക്കുന്നു.

മാനനഷ്ടത്തിന് 10 കോടി രൂപ ചാനലില്‍ നിന്ന് ഈടാക്കണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം. അതേസമയം ഐപിഎല്ലുമായി 2013ല്‍ ദിവ്യ സ്പന്ദനയ്ക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. താന്‍ ഈ സമയം നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു എന്ന് ദിവ്യ സ്പന്ദന പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Divya spandana ramya has been awarded damages of rs 50 lakh asianet news network

Next Story
‘അസാധ്യമായിരുന്നതെല്ലാം ഇപ്പോള്‍ സാധ്യം, സര്‍ക്കാരിന് നന്ദി പറയുക’: നരേന്ദ്ര മോദിnarendra modi,നരേന്ദ്രമോദി, election commission,തിരഞ്ഞെടുപ്പ് കമ്മീഷന്‍, narendra modi wardha speech,മോദി വയനാട്, rahul gandhi, modi wayanad comments, modi wayanad remarks, modi poll code violation, model code of conduct, lok sabha elections, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express