/indian-express-malayalam/media/media_files/2025/11/30/chennai-rain-2025-11-30-10-01-25.jpg)
Ditwah Cyclone Latest Updates:
Ditwah Cyclone Latest Updates: ചെന്നൈ:ഡിറ്റ് വ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ വടക്കൻ തമിഴ്‌നാട്-പുതുച്ചേരി തീരങ്ങളിൽ അതീവ ജാഗ്രത തുടരുന്നു.നിലവിൽ തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ തമിഴ്‌നാട്-പുതുച്ചേരി തീരപ്രദേശങ്ങളിലുമായാണ് ചുഴലിക്കാറ്റ് കേന്ദ്രീകരിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. കഡലൂർ, നാഗപട്ടണം, മയിലാടുതുറൈ, വില്ലുപുരം, ചെങ്കൽപേട്ട് തുടങ്ങിയ തെക്കൻ ജില്ലകളിലും പുതുച്ചേരി, കാരയ്‌ക്കൽ മേഖലകളിലും അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.
Also Read:ഡിറ്റ് വ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; കനത്ത ജാഗ്രതാ നിർദേശം
തീരദേശ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മണിക്കൂറിൽ 70-80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ ഡിസംബർ രണ്ട് വരെ മത്സ്യബന്ധനത്തിന് പുണ്ണമായും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
വിമാന സർവ്വീസുകൾ റദ്ദാക്കി
ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശ്രീലങ്കയിലെ ജാഫ്നയിലേക്കുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങൾ (6E 1177, 6E 1178) റദ്ദാക്കി. ചെന്നൈ, കൊളംബോ, ജാഫ്ന, പുതുച്ചേരി, തൂത്തുക്കുടി, തിരുച്ചിറപ്പള്ളി, മധുരൈ എന്നിവിടങ്ങളിലേക്കുള്ള മറ്റ് വിമാന സർവ്വീസുകളിലും തടസ്സങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇൻഡിഗോ എയർലൈൻസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
ചെന്നൈിൽ നിന്ന് വിവിധ പ്രദേശങ്ങളിലേക്കുള്ള ട്രെയിൻ ഗതാഗതത്തെയും മോശം കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. നിലവിൽ, ട്രെയിൻ സർവ്വീസുകൾ റദ്ദാക്കിയിട്ടില്ല.മഴ കനത്തതിനെ തുടർന്ന് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും തീരദേശ, കാവേരി ഡെൽറ്റാ ജില്ലകളിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.
ശ്രീലങ്കയിൽ മരണം 153 ആയി
ഡിറ്റ് വ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച ശ്രീലങ്കയിൽ ഇതുവരെ മരണസംഖ്യ 153 ആയി ഉയർന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 191 പേരെ കാണാതായിട്ടുണ്ട്. രാജ്യത്തുടനീളം അഞ്ച് ലക്ഷത്തിലധികം പേരെ ചുഴലിക്കാറ്റ് ബാധിച്ചു. 78,000-ത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
Also Read:'ഡിറ്റ് വാ' ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ മരണം 80 കടന്നു; സഹായവുമായി ഇന്ത്യയുടെ ഓപ്പറേഷൻ സാഗർ ബന്ധു
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്ക ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യ 'ഓപ്പറേഷൻ സാഗർ ബന്ധു' എന്ന പേരിൽ സഹായം എത്തിച്ചുകൊണ്ടിരിക്കുകയാണ്. യുഎസും ചൈനയും ശ്രീലങ്കയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Read More:ഡിറ്റ് വ ചുഴലിക്കാറ്റ്; കേരളത്തിലും ജാഗ്രതാ നിർദേശം, സംസ്ഥാനത്തും മഴ തുടരും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us