ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയെ പിന്തുണച്ചത് തെറ്റായി പോയെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും സാമ്പത്തിക വിദഗ്ദ്ധനുമായ അരുൺ ഷൂരി.  പാർലമെന്റിന്റെ പ്രസക്തി നഷ്ടമായെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്ത് രാഷ്ട്രീയം കൂടുതൽ മലീമസമായെന്നും കുറ്റപ്പെടുത്തി.

കൗശാലിയിൽ ഖുശ്‌വന്ത് സിഗിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 70 വർഷത്തെ സ്വതന്ത്ര ഇന്ത്യ എന്ന വിഷയത്തെ അധികരിച്ചായിരുന്നു ഷൂരിയുടെ പ്രസംഗം.

ഒ​രാ​ഴ്ച​ക്കിടെ ഇത് ര​ണ്ടാം ത​വ​ണ​യാ​ണ് ഷൂ​രി മോ​ദി​ക്കും കേന്ദ്ര സർക്കാരിനുമെതിരെ ആഞ്ഞടിക്കുന്നത്. “നിങ്ങൾ കണ്ണു തുറന്ന് നോക്കണം. നിശബ്ദരായി ഇരിക്കരുത്. ഇന്ത്യയെ വീണ്ടും വിഭജിച്ച് ഭരിക്കുകയാണ്”, അദ്ദേഹം പറഞ്ഞു.

” നോട്ട് നിരോധനം സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ പ​ദ്ധ​തി​യാ​യി​രു​ന്നു.  റി​സ​ർ​വ് ബാ​ങ്ക് ക​ണ​ക്ക​നു​സ​രി​ച്ച് നി​രോ​ധി​ച്ച നോ​ട്ടു​ക​ളി​ൽ 99 ശ​ത​മാ​ന​വും തി​രി​ച്ചെ​ത്തി. ന​ട​പ​ടി കൊ​ണ്ടു ക​ള്ള​പ്പ​ണ​ത്തി​ൽ യാ​തൊ​രു മാ​റ്റ​വും ഉ​ണ്ടാ​യി​ല്ലെ​ന്ന് ഇത് തെളിയിക്കുന്നു”, അ​രു​ൺ ഷൂ​രി ചൂ​ണ്ടി​ക്കാ​ട്ടി​.

മോ​ദി​യു​ടെ സാ​ന്പ​ത്തി​ക ന​യ​ത്തെ വി​മ​ർ​ശി​ച്ച് മു​ൻ ധ​ന​കാ​ര്യ​മ​ന്ത്രി യ​ശ്വ​ന്ത് സി​ൻ​ഹ​യും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ