Latest News
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

യുപിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ദളിത് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണ സ്ഥലത്തില്‍ വിവേചനം

വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ദളിത് വിദ്യാര്‍ഥികളോട് വിവേചനം കാണിക്കുന്നതായി ആരോപണം. ബല്ലിയ ജില്ലയിലെ സ്‌കൂളിലാണ് ദളിത് വിദ്യാര്‍ഥികള്‍ക്ക് വിവേചനം നേരിട്ടത്. മറ്റ് കുട്ടികള്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന സ്ഥലത്തുനിന്ന് ദളിത് വിദ്യാര്‍ഥികളെ മാറ്റി ഇരുത്തുന്നതായാണ് ആരോപണം. ദളിത് വിദ്യാര്‍ഥികളെ പ്രത്യേകം മറ്റൊരു സ്ഥലത്തിരുത്തിയാണ് ഭക്ഷണം നല്‍കുന്നതെന്ന് പരാതിയുണ്ട്.

വിഷയത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബല്ലിയ ജില്ലാ കലക്ടര്‍ ഇന്ന് സ്‌കൂളിലെത്തി കാര്യങ്ങള്‍ നിരീക്ഷിച്ചു. എന്നാല്‍, ആരോപണമുയര്‍ന്നതുപോലെയുള്ള പ്രശ്‌നങ്ങള്‍ സ്‌കൂളില്‍ ഇല്ലെന്നാണ് ജില്ലാ കലക്ടര്‍ പറയുന്നത്. എങ്കിലും വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Read Also: ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ഉപ്പും; അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

ദളിത് കുട്ടികളോട് വിവേചനം കാണിച്ചു എന്ന് ആരോപിച്ച് ബിഎസ്പി അധ്യക്ഷ മായാവതി രംഗത്തുവന്നിട്ടുണ്ട്. ദളിത് കുട്ടികള്‍ വേറെ സ്ഥലത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നത് ദുഃഖകരമായ സംഭവമാണെന്ന് മായാവതി പറഞ്ഞു. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും മായാവതി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Discrimination up dalit students caste discrimination in india

Next Story
നരേന്ദ്ര മോദിയുടെ ജന്മദിനം ‘സേവ സപ്‌താ‌ഹ്’ എന്ന പേരില്‍ ആഘോഷിക്കുംNarendra Modi, Assets, Affidavit , Lok Sabha Election 2019
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express