ന്യൂഡൽഹി: സർക്കാരിന്റെ അഭിപ്രായത്തിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹക്കുറ്റത്തിന് ഇടയാക്കില്ലെന്ന് സുപ്രീം കോടതി. ജമ്മു കശ്മീർ എംപി ഫറൂഖ് അബ്ദുല്ലയ്‌ക്കെതിരായ പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഹർജി കോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗള്‍, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

Read More: തങ്ങൾ ദേശവിരുദ്ധരല്ല, ബിജെപി വിരുദ്ധരെന്ന് ഫാറൂഖ് അബ്ദുല്ല: ഗുപ്കാർ സഖ്യത്തിന്റെ ചിഹ്നമായി ജമ്മു കശ്മീർ പതാക തിരഞ്ഞെടുത്തു

ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ എതിർത്തുകൊണ്ട് നാഷണൽ കോൺഫറൻസ് പാർട്ടിയുടെ നേതാവ് ഫറൂഖ് അബ്ദുല്ല നടത്തിയ പ്രസ്താവനയ്‌ക്കെതിരെ നൽകിയ ഹർജിയാണ് കോടതി തള്ളിയത്.

ഓഗസ്റ്റ് 5ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതു മുതൽ ഫറൂഖ് അബ്ദുല്ല ശ്രീനഗറിലെ ഗുപ്കർ റോഡിലുള്ള വീട്ടിൽ തടങ്കലിൽ കഴിയുകയായിരുന്നു. 12 ദിവസത്തെ പ്രാഥമിക കസ്റ്റഡിക്ക് ശേഷം സംസ്ഥാന ഭരണകൂടം മൂന്നു മാസം വരെ തടവ് നീട്ടി. ഇത് ഡിസംബർ 15 വരെയായിരുന്നു. പിന്നീട് മാർച്ച് 15 വരെ ഫറൂഖ് അബ്ദുല്ലയുടെ കസ്റ്റഡി കാലാവധി നീട്ടി. രണ്ടു വർഷം വരെയാണ് തടങ്കൽ കാലാവധിയുടെ പരിധി. 2020 മാർച്ച് 15നാണ് ഫറൂഖ് അബ്ദുല്ലയെ വീട്ടു തടങ്കലിൽ നിന്ന് മോചിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook