ഗുവാഹത്തി: തിയറ്ററില്‍ ദേശീയഗാനാലാപനത്തിനിടെ എഴുന്നേറ്റ് നില്‍ക്കാതിരുന്ന ഭിന്നശേഷിക്കാരനെ അധിക്ഷേപിച്ചതായി പരാതി. ഗുവാഹത്തിയിലെ മള്‍ട്ടിപ്ലക്സ് തിയറ്ററിലാണ് സംഭവം. എണീറ്റ് നിൽക്കാനാകാതിരുന്ന ഇയാളെ പാക്കിസ്ഥാനിയെന്ന് വിളിച്ചാണ് അധിക്ഷേപിച്ചത്.

വീല്‍ചെയറിന്‍റെ സഹായത്തോടെ സഞ്ചരിക്കുന്ന അര്‍മാന്‍ അലിയെന്ന 36 വയസ്സുകാരനെയാണ് തിയറ്ററിലുണ്ടായിരുന്ന രണ്ട് പേര്‍ അധിക്ഷേപിച്ചത്. ‘ഒരു പാകിസ്താനി നമ്മുടെ മുന്‍പില്‍ ഇരിക്കുന്നുവെന്ന്’ പറഞ്ഞാണ് ഇരുവരും അര്‍മാനെതിരെ അധിക്ഷേപം ചൊരിഞ്ഞത്.

എഴുന്നേറ്റ് നില്‍ക്കാനുള്ള ശേഷിയുണ്ടോ എന്നുപോലും അന്വേഷിക്കാതെ ഒരാളെ പാകിസ്താനിയെന്ന് വിളിക്കാന്‍ എന്തെളുപ്പമാണെന്ന് അര്‍മാന്‍ അലി നിസ്സഹായനായി പറഞ്ഞു. തന്നെ അധിക്ഷേപിച്ചതോടെ രാജ്യത്തോടുള്ള അവരുടെ ഉത്തരവാദിത്തം പൂര്‍ണമായെന്നാവും അവര്‍ കരുതിയതെന്നും അലി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ