Latest News

വിമാനയാത്രയിൽ മാസ്ക് നേരെ വയ്ക്കുക, ഇല്ലെങ്കിൽ പിടി വീഴും

ആവര്‍ത്തിച്ചു തെറ്റു ചെയ്യുന്ന യാത്രക്കാരെ കരിമ്പട്ടികയില്‍ പെടുത്തണം. സ്ഥിരമായോ നിശ്ചിത കാലത്തേയ്‌ക്കോ ഇവരെ യാത്ര ചെയ്യാന്‍ അനുവദിക്കരുത്

flight, ticket

ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ മാസ്ക് നേരെ വയ്ക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിസിഎ. ചില യാത്രക്കാർ മാസ്ക് ധരിക്കുന്നതുൾപ്പെടെയുള്ള​ കോവിഡ് പ്രോട്ടോക്കോളുകൾ ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഡിജിസിഎ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ​ പറയുന്നു.

യാത്രക്കാർ മാസ്ക് നേരെ വയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം. പ്രത്യേക സാഹചര്യങ്ങളിൽ അല്ലെങ്കിൽ മൂക്കിന് താഴെയ്ക്ക് മാസ്ക് വയ്ക്കരുത്. എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ എയർപോർട്ടുകളിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ആരെങ്കിലും കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അവരെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്ന് എയർപോർട്ട് ഡയറക്ടർക്കും ടെർമിനൽ മാനേജർക്കും നിർദേശം നൽകി. വിമാനത്തിൽ കയറിയ ശേഷം നിർദേശം നൽയിട്ടും യാത്രക്കാരിൽ ആരെങ്കിലും മാസ്ക് ധരിക്കാൻ വിസമ്മതിച്ചാൽ അവരെ യാത്ര ചെയ്യാൻ അനുവദിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. ഈ നിർദേശങ്ങളിൽ വീഴ്ച വരുത്തിയാൽ കർശന നടപടികൾ സ്വീകരിക്കും.

ശരിയായ വിധത്തില്‍ മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തില്‍നിന്നു പുറത്താക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ വിമാന കമ്പനികള്‍ക്കു കോടതി നിര്‍ദേശം നല്‍കി.

കൊല്‍ക്കത്തയില്‍നിന്നു ഡല്‍ഹിയിലേക്കുള്ള പറക്കലിനിടെ പല യാത്രക്കാരും ശരിയായ വിധത്തിലല്ല മാസ്‌ക് ധരിച്ചതെന്നു കണ്ട അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് സി ഹരിശങ്കറാണ് സ്വമേധയാ നടപടിയെടുത്തത്. പല യാത്രക്കാരും മാസ്‌ക് താടിയിലാണ് ധരിച്ചിരുന്നതെന്ന് കോടതി ഓര്‍മിച്ചു. ഇക്കാര്യം കാബിന്‍ ക്രൂവിനോട് ആരാഞ്ഞപ്പോള്‍ തങ്ങള്‍ നിര്‍ദേശിച്ചിട്ടും യാത്രക്കാര്‍ അനുസരിക്കുന്നില്ലെന്നായിരുന്നു പ്രതികരണം.

സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം മൂക്കും വായും മൂടുന്ന വിധത്തില്‍ വേണം മാസ്‌ക് ധരിക്കേണ്ടതെന്ന് കോടതി പറഞ്ഞു. വായ് മാത്രം മൂടും വിധത്തിലോ താടിയിലോ മാസ്‌ക് ധരിക്കുന്നതു കൊണ്ടു കാര്യമില്ല. പുറപ്പെടുന്നതിനു മുമ്പ് യാത്രക്കെ ഇക്കാര്യം ധരിപ്പിക്കണം. അനുസരിക്കാത്തവരെ വിമാനത്തില്‍നിന്ന് ഇറക്കിവിടണമെന്ന് കോടതി പറഞ്ഞു.

ആവര്‍ത്തിച്ചു തെറ്റു ചെയ്യുന്ന യാത്രക്കാരെ കരിമ്പട്ടികയില്‍ പെടുത്തണം. സ്ഥിരമായോ നിശ്ചിത കാലത്തേയ്‌ക്കോ ഇവരെ യാത്ര ചെയ്യാന്‍ അനുവദിക്കരുത്. യാത്രയ്ക്കിടെ പാലിക്കേണ്ട നിബന്ധനകള്‍ എന്തൊക്കെയെന്ന് ഡിജിസിഎ വ്യക്തമായി വിശദീകരിക്കണം. വെബ് സൈറ്റില്‍ പ്രാധാന്യത്തോടെ ഇക്കാര്യം പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Directions of covid 19 protocols during air travel

Next Story
തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് ഇന്ന് തുടക്കംfarmer protests, കർഷക സമരം, farmer rally, കർഷക റാലി, farmer protests latest news, punjab railway diverted, punjab farmers railway diverted, indian express news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express