scorecardresearch

ആർഎസ്എസ് വിവാദത്തിന് പിന്നാലെ രാജ്യസഭയിലേക്കില്ലെന്ന് ദിഗ്‌വിജയ് സിങ്

മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന നേതാവായ അദ്ദേഹം, യുവാക്കൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അറിയിച്ചു

മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന നേതാവായ അദ്ദേഹം, യുവാക്കൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അറിയിച്ചു

author-image
WebDesk
New Update
Digvijaya sing

ദിഗ്‌വിജയ് സിങ്

ന്യൂഡൽഹി: ആർഎസ്എസിന്റെ സംഘടനാ കരുത്തിനെ പുകഴ്ത്തിക്കൊണ്ടുള്ള പ്രസ്താവനയിലൂടെ പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്, താൻ ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി. മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന നേതാവായ അദ്ദേഹം, യുവാക്കൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അറിയിച്ചു.

Advertisment

Also Read: കരൂർ ദുരന്തം; വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ

ദിഗ്‌വിജയ് സിങ്ങിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, രാജ്യസഭയിൽ ദലിത് പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് കോൺഗ്രസ് പട്ടികജാതി വിഭാഗം സംസ്ഥാന അധ്യക്ഷൻ പ്രദീപ് അഹിർവാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നെങ്കിലും പട്ടികജാതി വിഭാഗത്തിൽ നിന്നൊരാൾ മധ്യപ്രദേശ് മുഖ്യമന്ത്രിയായാൽ താൻ സന്തോഷവാനായിരിക്കുമെന്ന് സിങ് നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഹിർവാറിന്റെ അഭ്യർത്ഥന.

"മധ്യപ്രദേശിലെ ഏതാണ്ട് 17 ശതമാനത്തോളം വരുന്ന പട്ടികജാതി ജനതയുടെ പ്രതീക്ഷകൾ താങ്കൾക്ക് മുന്നിൽ വെക്കുകയാണ്. ഇത്തവണ രാജ്യസഭയിൽ എസ്‌സി വിഭാഗത്തിൽ നിന്നുള്ള പ്രാതിനിധ്യം ഉറപ്പാക്കാൻ താങ്കൾ മുൻകൈ എടുക്കണം," അഹിർവാർ ആവശ്യപ്പെട്ടു. "ഇതൊന്നും എന്റെ കൈയിലുള്ള കാര്യമല്ല. ഇത്രമാത്രം എനിക്ക് പറയാൻ കഴിയും, ഞാൻ എന്റെ സീറ്റ് ഒഴിയുകയാണ്," അഹിർവാറിന്റെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു സിങ്ങിന്റെ മറുപടി.

Also Read: തൊഴിലാളികൾക്ക് ആശ്വാസം; 10 മിനിറ്റ് ഡെലിവറി വാഗ്ദാനം ഒഴിവാക്കി ബ്ലിങ്കിറ്റ്

യുവനേതാക്കളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കോൺഗ്രസിനെ പുനർനിർമ്മിക്കാനുള്ള രാഹുൽ ഗാന്ധിയുടെ കാഴ്ചപ്പാടിന്റെ ഭാഗമാണിതെന്ന് പാർട്ടിക്കുള്ളിലെ ചർച്ചകളെക്കുറിച്ച് അറിവുള്ള ഒരു മുതിർന്ന നേതാവ് പറഞ്ഞു. "സംഘടനാപരമായ വലിയ സ്വാധീനമുള്ള സിങ്ങിനെ താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായാകും നിയോഗിക്കുക," അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മാസം ആർഎസ്എസിനെയും ബിജെപിയെയും പുകഴ്ത്തി അദ്ദേഹം പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ് കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. സാധാരണ പ്രവർത്തകർക്ക് ഉന്നത പദവികളിൽ എത്താൻ സാധിക്കുന്ന ബിജെപി-ആർഎസ്എസ് ശൈലിയെ അദ്ദേഹം അഭിനന്ദിച്ചിരുന്നു. നരേന്ദ്ര മോദി പഴയകാലത്ത് എൽ.കെ.അഡ്വാനിയുടെ അരികിൽ തറയിലിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സിങ്ങിന്റെ പരാമർശം. കോൺഗ്രസ് നേതൃത്വത്തിന്റെ അമിത കേന്ദ്രീകരണത്തെ പരോക്ഷമായി വിമർശിച്ച അദ്ദേഹം, പാർട്ടിക്കുള്ളിൽ അടിത്തട്ടിൽ നിന്നുള്ള മാറ്റങ്ങൾ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

Also Read: ഓപ്പറേഷൻ സിന്ദൂർ തുടരുന്നു; ശത്രുവിന്റെ ഏതു നീക്കത്തിനും ശക്തമായ മറുപടി നൽകുമെന്ന് കരസേനാ മേധാവി

ആർഎസ്എസിനെ പുകഴ്ത്തിയതിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ താൻ സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ കടുത്ത ശത്രുവാണെന്നും അവരുടെ പ്രവർത്തന മികവിനെ മാത്രമാണ് പരാമർശിച്ചതെന്നും അദ്ദേഹം പിന്നീട് വിശദീകരിച്ചു.

കോൺഗ്രസ് ദേശീയ നേതൃത്വത്തിനുള്ളിൽ വലിയ അഴിച്ചുപണികൾ നടക്കാനിരിക്കെ, ദിഗ്‌വിജയ് സിങ്ങിനെപ്പോലൊരു മുതിർന്ന നേതാവിന്റെ ഈ പിന്മാറ്റം മറ്റ് പല മുതിർന്ന നേതാക്കൾക്കും വഴിമാറിക്കൊടുക്കാൻ പ്രേരണയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

Read More: അമേരിക്കയുടെ ഇരട്ട നികുതി സമ്മർദ്ദങ്ങൾക്കിടെ ബ്രിക്സ് നയം വ്യക്തമാക്കി എസ്. ജയശങ്കർ

Digvijay Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: