scorecardresearch

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെ കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം; വിവിധ ഏജൻസികളെ ഉൾപ്പെടുത്തി ഉന്നതതല സമിതി രൂപീകരിച്ചു

വിവിധ ഏജൻസികൾക്കിടയിൽ വിവരങ്ങൾ വേഗത്തിൽ കൈമാറാനും സൈബർ തട്ടിപ്പുകാർക്കെതിരെ സംയുക്തമായി നീങ്ങാനും സമിതി ലക്ഷ്യമിടുന്നു

വിവിധ ഏജൻസികൾക്കിടയിൽ വിവരങ്ങൾ വേഗത്തിൽ കൈമാറാനും സൈബർ തട്ടിപ്പുകാർക്കെതിരെ സംയുക്തമായി നീങ്ങാനും സമിതി ലക്ഷ്യമിടുന്നു

author-image
WebDesk
New Update
digital arrest

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി വിവിധ അന്വേഷണ ഏജൻസികളെയും മന്ത്രാലയങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ഒരു ഉന്നതതല സമിതിക്ക് സർക്കാർ രൂപം നൽകി. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ ഈ നിർണായക നീക്കം.

Advertisment

Also Read:പാർലമെന്റ് നടപടികളും രേഖകളും ഇനി 22 ഭാഷകളിൽ; എഐ വിവർത്തന സംവിധാനം നടപ്പിലാക്കും

ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഈ സമിതിയിൽ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം , റിസർവ് ബാങ്ക് ഓഫ് ഇന്ത്യ , ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ , മറ്റ് സുരക്ഷാ ഏജൻസികൾ എന്നിവടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ അംഗങ്ങളായിരിക്കും.

പ്രധാന നടപടികൾ

വിവിധ ഏജൻസികൾക്കിടയിൽ വിവരങ്ങൾ വേഗത്തിൽ കൈമാറാനും സൈബർ തട്ടിപ്പുകാർക്കെതിരെ സംയുക്തമായി നീങ്ങാനും സമിതി ലക്ഷ്യമിടുന്നു.വ്യാജ വീഡിയോ കോളുകൾ വഴിയും മറ്റും നടക്കുന്ന ഭീഷണികൾ തടയാൻ സാങ്കേതികമായ മുൻകരുതലുകൾ സ്വീകരിക്കും.

അക്കൗണ്ടുകൾ മരവിപ്പിക്കൽ

തട്ടിപ്പിന് ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും തിരിച്ചറിഞ്ഞ് അവ അടിയന്തരമായി റദ്ദാക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കും.പൊലീസ്, സിബിഐ അല്ലെങ്കിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ എന്ന വ്യാജേന വീഡിയോ കോളിലൂടെ ആളുകളെ സമീപിച്ച്, നിയമവിരുദ്ധമായ ഇടപാടുകളിൽ കുടുങ്ങിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതിയാണ് ഡിജിറ്റൽ അറസ്റ്റ്.

Also Read:പിഎസ്എല്‍വി സി-62 ദൗത്യം പരാജയം; ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ

നിയമപരമായി ഇങ്ങനെയൊരു സംവിധാനം ഇന്ത്യയിലില്ലെന്ന് അടുത്തിടെ തന്റെ 'മൻ കി ബാത്ത്' പ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

Also Read:മമത നിയമം കൈയ്യിലെടുക്കുന്നു, പൊലീസിനെ ദുരുപയോഗം ചെയ്യുന്നു; അടിയന്തര ഇടപെടൽ തേടി ഇ.ഡി സുപ്രീം കോടതിയിൽ

ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ നടക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിനെക്കുറിച്ച് സുപ്രീം കോടതി ഇന്ന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകുമെന്നാണ് കരുതപ്പെടുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ സമിതിയുടെ പ്രവർത്തനങ്ങൾ ഈ വിഷയത്തിലുള്ള നിയമപോരാട്ടത്തിലും നിർണ്ണായകമാകും.

Read More:ഐ-പാക് ഓഫീസിലും പ്രതീക് ജയിനിന്റെ വീട്ടിലും ഇ.ഡി റെയ്ഡ്; പാർട്ടി രേഖകൾ ചോർത്താനുള്ള ശ്രമമെന്ന് മമത ബാനർജി

Online frauds Cyber Frauds

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: