ദിവസം തോറും ഇന്ധന വില മാറ്റിനിശ്ചയിക്കാൻ കേന്ദ്രം തീരുമാനിച്ചതോടെ ഉണ്ടായ കുതിപ്പ് ഡീസലിനെ റെക്കോഡ് വിലയിലേക്ക് എത്തിച്ചു. ഡൽഹിയിൽ 61.74 ഡീസൽ എത്തിയപ്പോൾ പെട്രോൾ 71.18 ലാണ് ഉളളത്.

കൊച്ചിയിൽ ഇന്നലെ 65.59 രൂപയാണ് ഡീസലിന് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് ഇത് 66.85 ലെത്തി. പെട്രോളിന് യഥാക്രമം 73.60 ഉം 74.90 ഉം ആണ് ഈടാക്കുന്നത്.

അന്താരാഷ്ട്ര തലത്തിൽ ഇന്ധനവില മുകളിലേക്ക് തന്നെയാണ് പോകുന്നത്. 2014 ഓഗസ്റ്റിന് ശേഷം ഉണ്ടായ പെട്രോളിന്റെ ഏറ്റവും ഉയർന്ന വിലയാണ് 71.18.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഡൽഹിയിൽ ഡീസലിന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം സംസ്ഥാന നികുതി കൂടുതലുള്ള മുംബൈയിൽ ഡീസലിന്റെ വില 65.74 ൽ എത്തി.

2017 ഡിസംബർ 12 ന് മുൻപ് ഡീസലിന് 3.4 രൂപയാണ് വർദ്ധിച്ചത്. അതേസമയം പെട്രോളിന് 2.09 രൂപയുടെ വർദ്ധനവുണ്ടായി.

ഡിസംബർ 2014 ന് ശേഷം ക്രൂഡ് ഓയിലിനും ഏറ്റവും ഉയർന്ന വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാരലിന് 70 ഡോളറാണ് വില.

അധികാരത്തിലെത്തിയ ശേഷം ബിജെപി ഒറ്റ തവണ മാത്രമാണ് എക്സൈസ് നികുതി കുറച്ചത്. പെട്രോൾ വില 70.88 ലും ഡീസൽ വില 59.14 ലും നിൽക്കേയാണ് രണ്ട് രൂപ കുറച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ